General

പ്രധാനമന്ത്രിയെ കണ്ടതുകൊണ്ടു ഞാനൊരു ബി.ജെ.പികാരനാകുന്നില്ല മുഖ്യമന്ത്രി എന്നെ വിളിച്ചത് കൊണ്ട് ഞാനൊരു കമ്യൂണിസ്റ്റും ആകുന്നില്ല തന്‍റെ രാഷ്ട്രീയനിലപാടുകളെക്കുറിച്ച് പ്രിയദര്‍ശന് പറയാനുള്ളത്…

താനൊരു രാഷ്ട്രീയപാര്‍ട്ടിയെയും പിന്തുടരുന്ന ആളല്ലന്നും വ്യക്തി ബന്ധങ്ങള്‍ക്കാണ് പ്രാധാന്യം നല്‍കുന്നതെന്നും സംവിധായകന്‍ പ്രിയദര്‍ശന്‍ മാതൃഭുമി ആഴ്ചപതിപ്പിന് അനുവദിച്ച അഭിമുഖത്തില്‍ വ്യക്തമാക്കുന്നു. ഇരുപത് വര്‍ഷത്തെ അനുഭവസമ്പത്തിന്റെ പരിചയത്തിലാണ് ജനം ടിവി ചെയര്‍മാന്‍ പദവി സ്വീകരിച്ചതെന്നും പ്രിയന്‍ പറയുന്നു.

ജനം ടി.വിയുടെ ചെയര്‍മാനാണ് ഞാന്‍. ജനം ഒരു പാര്‍ട്ടിയെ പ്രതിനിധീകരിക്കുന്ന ചാനലാണെന്ന് പലരും പറഞ്ഞു. ഞാന്‍ പറഞ്ഞു, കുഴപ്പമില്ല. ഞാന്‍ എന്റെ ജോലിചെയ്യുന്നു അത്രമാത്രം. കാര്യം എന്താണെന്നാല്‍ ഇരുപത് വര്‍ഷത്തെ എക്‌സ്പീരിയന്‍സ് ഉള്ളതുകൊണ്ട് ഞാനാപദവി സ്വീകരിച്ചു എന്നല്ലാതെ ഒരു പാര്‍ട്ടിയോടും എനിക്ക് താല്‍പര്യമില്ല. എന്നെ ഒരു ബി.ജെ.പിക്കാരനായിട്ടാണ് പലരും മുദ്രകുത്തിയിട്ടുള്ളത്. പക്ഷേ ഞാന്‍ ഗണേഷ്‌കുമാറിനു വേണ്ടി എല്‍.ഡി.എഫിന്റെ പ്രചാരണത്തിന് പോയി. വ്യക്തിബന്ധങ്ങളാണ് എനിക്ക് ഏറ്റവും വലുത്,
കോളജിലെ എന്റെ രാഷ്ട്രീയം വളരെ രസകരമാണ്. ഞാന്‍ പ്രീഡിഗ്രിക്ക് പഠിക്കുമ്പോള്‍ എ.ബി.വി.പിക്കാരനായിരുന്നു. അതു കഴിഞ്ഞ് ബി.എക്ക് ചേര്‍ന്നപ്പോള്‍ എസ്.എഫ്.ഐക്കാരനായി. അവസാന വര്‍ഷമായപ്പോള്‍ ഞാന്‍ കെ.എസ്.യുക്കാരനായി. ഇതിന്റെ കാരണം എന്താണെന്നറിയാമോ? ഞാന്‍ ഒരു പാര്‍ട്ടിയിലും ഉള്ള ആളല്ല. എന്റെ കൂട്ടുകാര്‍ ഏത് പാര്‍ട്ടിയിലാണോ അവരോട് കൂട്ടുകൂടി ഞാന്‍ നടക്കും. പാര്‍ട്ടിയൊന്നും നോക്കിയിരുന്നില്ല. സത്യത്തില്‍ എനിക്കൊരു പാര്‍ട്ടിയേ ഇല്ല. എന്റെ മനസ്സില്‍ അങ്ങനെയൊരു രാഷ്ട്രീയമേ ഇല്ല.
ഞാന്‍ പ്രധാനമന്ത്രിയെ കണ്ടിരുന്നു. അദ്ദേഹത്തിന്റെ ഒരു കാംപയിന് ഞാന്‍ പോയി. ഇതൊക്കെ എന്റെ വ്യക്തിപരമായ താല്‍പര്യങ്ങളാണ്. അതില്‍ ജാതിയോ മതമോ രാഷ്ട്രീയമോ കാണേണ്ട കാര്യമില്ല. എനിക്ക് വലിയ സന്തോഷം തോന്നിയ ദിവസമാണ്, എനിക്ക് ഫോണ്‍ ചെയ്തിട്ട് പിണറായി സാര്‍ സ്ഥാനാരോഹണ ചടങ്ങിന് വരണം എന്നു പറഞ്ഞത്. എനിക്ക് ശത്രുക്കളോ രാഷ്ട്രീയമോ ഉണ്ടെങ്കില്‍ ഇങ്ങനെയൊന്നും സംഭവിക്കില്ല. എനിക്ക് എല്ലാവരും വേണം. എല്ലാവരും എന്റെ സുഹൃത്തുക്കളാണ്. ഒറ്റക്കാര്യമേയുള്ളൂ. നന്മ മാത്രം. വൃത്തികേട് കാണിക്കുന്നത് ഏത് രാഷ്ട്രീയക്കാരായാലും ഞാനതിനെ എതിര്‍ത്ത് സംസാരിക്കും. പ്രത്യേക മതവിഭാഗത്തിന് വേണ്ടിയോ രാഷ്ട്രീയ പാര്‍ട്ടിക്ക് വേണ്ടിയോ ഞാന്‍ ജോലിചെയ്യുന്നില്ല.
പ്രിയദര്‍ശന്‍ വ്യക്തമാക്കുന്നു.

shortlink

Related Articles

Post Your Comments


Back to top button