Uncategorized

കലാഭവൻ മണിയുടെ മരണം: നുണപരിശോധന പൂർത്തിയായി

ചാലക്കുടി: കലാഭവൻ മണിയുടെ മരണത്തിനു മുൻപ് അദ്ദേഹത്തിന്‍റെ ഔട്ട്ഹൗസായ പാടിയിൽ ഒപ്പമുണ്ടായിരുന്ന ആറു പേരുടെ നുണപരിശോധന പൂർത്തിയായി. അനീഷ്, ജോബി, പീറ്റർ, മുരുകൻ, അരുൺ, വിപിൻ എന്നിവരെയാണ് തിരുവനന്തപുരത്തെ ഫോറൻസിക് സയൻസ് ലാബിൽ പരിശോധനയക്കു വിധേയരാക്കിയത്. മാർച്ച് ആറിനായിരുന്നു കലാഭവൻ മണി കൊച്ചി അമൃത ആശുപത്രിയിൽ മരിച്ചത്. തുടർന്ന് വ്യത്യസ്ത ലാബുകളിൽ ആന്തരീകാവയവങ്ങളുടെ പരിശോധന നടത്തിയപ്പോൾ ഫലങ്ങളിൽ വ്യത്യാസം കണ്ടത് വൻ വിവാദമായിരുന്നു. ഇതേ തുടർന്ന് മണിയുടെ മരണത്തിൽ ദുരൂഹതയുണ്ടെന്നും ഇക്കാര്യം അന്വേഷിക്കണമെന്നും ആവശ്യപ്പെട്ട് അദ്ദേഹത്തിന്റെ കുടുംബാഗങ്ങൾ രംഗത്തെത്തുകയും മുഖ്യമന്ത്രിക്കു പരാതി നൽകുകയും ചെയ്തു. മണിയുടെ മരണം സിബിഐ അന്വേഷിക്കണമെന്ന് വിവിധ കോണുകളിൽനിന്ന് ആവശ്യമുയർന്നിരുന്നു. ഇതുസംബന്ധിച്ച പ്രഖ്യാപനമുണ്ടായെങ്കിലും സിബിഐ ഇതുവരെയും അന്വേഷണം ഏറ്റെടുത്തിട്ടില്ല.

shortlink

Related Articles

Post Your Comments


Back to top button