NEWS

തുടക്കം ഗംഭീരം, ‘ഒരേമുഖം’ ടീസര്‍ മികച്ച പ്രേക്ഷകസ്വീകാര്യതയോടെ മുന്നേറുന്നു, അടികപ്യാരെ കൂട്ടമണിക്ക് ശേഷം ധ്യാന്‍ -അജു കോമ്പിനേഷനില്‍ വരുന്ന മറ്റൊരു കാമ്പസ് ചിത്രം

‘അടികപ്യരെ കൂട്ടമണി’ എന്ന ചിത്രത്തിന് ശേഷം ‘ഒരേമുഖം’ എന്ന ചിത്രത്തിലൂടെ പ്രേക്ഷക ശ്രദ്ധനേടാന്‍ ഒരുങ്ങുകയാണ് ധ്യാന്‍ ശ്രീനിവാസന്‍- അജു വര്‍ഗീസ്‌ കോമ്പിനേഷന്‍. കാമ്പസ് പശ്ചാത്തലമാകുന്ന ചിത്രത്തിന്റെ ടീസറിന് മികച്ച പ്രേക്ഷകസ്വീകാര്യതയാണ് ലഭിച്ചിരിക്കുന്നത് . ഇന്നലെ പുറത്തിറങ്ങിയ ചിത്രത്തിന്‍റെ ടീസര്‍ മണിക്കൂറുകള്‍ കൊണ്ട്തന്നെ ഒരുലക്ഷം കാഴ്ചക്കാരിലേക്ക് എത്തിക്കഴിഞ്ഞു.

ഒരു ത്രില്ലര്‍ സ്വഭാവത്തില്‍ പുറത്തിറങ്ങുന്ന ചിത്രം രണ്ട് കാലഘട്ടങ്ങളുടെ കഥയാണ് പറയുന്നത്. ക്യാമ്പസ് ജീവിതത്തിലെ രസകരമായ അനുഭവങ്ങളും ചിത്രം പ്രേക്ഷകരോട് പങ്കുവയ്ക്കുന്നു. അഭിരാമി, മണിയന്‍പിള്ള രാജു, ചെമ്പന്‍ വിനോദ് ജോസ്, രണ്‍ജിപണിക്കര്‍, ശ്രീജിത്ത് രവി, ബാലാജി, യാസര്‍ സലീം, പ്രദീപ് കോട്ടയം, നോബി, സുരേഷ് അരിസ്റ്റോ, കാവ്യ സുരേഷ്, രമ്യാപണിക്കര്‍, അമൃത, രോഷ്നി തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ്താരങ്ങള്‍.
നവാഗതനായ ‘സജിത്ത് ജഗദ്‌നന്ദന്‍’ സംവിധാനം ചെയ്യുന്ന  ചിത്രത്തിന്‍റെ രചന നിര്‍വഹിച്ചിരിക്കുന്നത് ദീപു.എസ്.നായര്‍, സന്ദീപ്‌ സദാനന്ദന്‍ എന്നിവര്‍ ചേര്‍ന്നാണ്. ബ്ലാക്ക് വാട്ടര്‍ സ്റ്റുഡിയോസിന്റെ ബാനറില്‍ ജയ്‌ലാല്‍ മേനോന്‍, അനില്‍ ബിസ്വാസ് എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്.
ബിജിബാലിന്റെ സംഗീതത്തില്‍ ഒരുങ്ങുന്ന മനോഹര ഗാനങ്ങളാണ് പ്രേക്ഷകരെ ആകര്‍ഷിക്കുന്ന മറ്റൊരു ഘടകം. റഫീക്ക് അഹമ്മദ്, ലാല്‍ജി കാട്ടിപ്പറമ്പന്‍ എന്നിവരാണ് ഗാന രചന നിര്‍വഹിച്ചിരിക്കുന്നത്.

shortlink

Post Your Comments


Back to top button