വീട്ടിലേക്കുള്ള വഴി പൊളിച്ചുമാറ്റിയ കോഴിക്കോട് നഗരസഭ കോര്‍പ്പറേഷന്‍ തന്നോട് ചെയ്തത് നീതിക്ക് നിരക്കാത്തതാണെന്ന് മാമുക്കോയ. കോര്‍പ്പറേഷന്‍റെ കീഴിലുള്ള ഭൂമി കയ്യേറിയാണ് നടന്‍ മാമുക്കോയ വീട്ടിലേക്കുള്ള വഴി നിര്‍മ്മിച്ചിരിക്കുന്നതെന്ന വാദമാണ് നഗരസഭ ഉന്നയിക്കുന്നത്. എന്നാല്‍ താന്‍ കയ്യേറ്റം നടത്തിയിട്ടില്ലായെന്നും നഗരസഭ തന്നോട് കാണിച്ചത് ശുദ്ധതെമ്മാടിത്തരമാണെന്നും മാമുക്കോയ പറയുന്നു.
കയ്യേറ്റം ഒഴിപ്പിക്കാനെത്തിയ പൊലീസും അധികൃതരും വളരെ മോശമായിട്ടാണ് തന്നോട് പെരുമാറിയതെന്നും മാമുക്കോയ പറയുന്നു.
തനിക്ക് മുന്‍കൂറായി ഒരു നോട്ടിസ് പോലും നല്‍കാതെയാണ് നഗരസഭ ഇത്തരത്തിലൊരു തീരുമാനം കൈക്കൊണ്ടതെന്നും മാമുക്കോയ വ്യകതമാക്കി.
വീടിനു മുന്നില്‍ നിന്നും വഴിയിലേയ്ക്കുള്ള ഭാഗം കോണ്‍ക്രീറ്റ് ചെയ്തിരുന്നു. മഴക്കാലത്ത് ഇവിടുത്തെ കുഴികളില്‍ വെള്ളം നിറഞ്ഞുകിടക്കുന്നത് ഒഴിവാക്കാനാണ് അങ്ങനെ ചെയ്തത്. ഇക്കാര്യത്തില്‍ എന്തെങ്കിലും ആക്ഷേപം ഉയര്‍ന്നിരുന്നുവെങ്കില്‍ അക്കാര്യം തന്നെ അറിയിക്കുകയായിരുന്നു വേണ്ടത്. എന്നാല്‍, താന്‍ കയ്യേറ്റം നടത്തിയെന്ന പേരില്‍ മണ്ണുമാന്തിയന്ത്രവുമായി എത്തി പരസ്യമായി നടത്തിയ ഇടിച്ചു നിരത്തല്‍ തന്നെ അപമാനിക്കാന്‍ മാത്രമായിരുന്നുവെന്നും മാമുക്കോയ ആരോപിക്കുന്നു.
Post Your Comments