Bollywood

ഹൃത്വികിനെ പരിഹസിച്ച് വീണ്ടും കങ്കണ

ബോളിവുഡിലെ ചൂടേറിയ ചര്‍ച്ചകളില്‍ ഒന്നാണ് ഹൃത്വിക്-കങ്കണ വാക് പോര്. താനും ഹൃത്വിക്കും തമ്മില്‍ പ്രണയമാണെന്ന് പറഞ്ഞ കങ്കണയുടെ പരാമര്‍ശമാണ് നേരെത്തെയുള്ള വിവാദത്തിന്  തിരികൊളുത്തിയത്. തുടര്‍ന്നാണ് ഹൃത്വിക്കിന്റെ കുടുംബവും സഹോദരങ്ങളും ഇടപെട്ടു കാര്യം വഷളായത്. ഹൃത്വിക്കിന്റെ പിതാവ് ഇതിനെതിരെ രംഗത്ത് വന്നതോടെ കങ്കണയും അടങ്ങി ഇരുന്നില്ല ഹൃത്വിക്കിന്റെ പിതാവിന് ഉശിരന്‍ മറുപടിയാണ് കങ്കണ നല്‍കിയത്. ഇതുമായി ബന്ധപ്പെട്ട പ്രശ്നത്തിന് അല്‍പം അയവ് വന്നിരിക്കേ കങ്കണ ഹൃത്വികിനെതിരെ അടുത്ത ബോബ് പൊട്ടിച്ചിരിക്കുകയാണ്. നേഹ ധൂപിയ അവതരിപ്പിക്കുന്ന ‘നോ ഫില്‍റ്റര്‍ നേഹ’ എന്ന പരിപാടിക്കിടെ കങ്കണയോട് ചോദിച്ച ഒരു ചോദ്യമാണ് ഹൃത്വികിനെ പരിഹസിക്കാനുള്ള കാരണമായി മാറിയത്. പ്രശസ്തരായ മാതാപിതാക്കള്‍ ഉണ്ടായത് ഭാഗ്യം അല്ലെങ്കില്‍ നിങ്ങള്‍ എവിടെയും എത്തില്ലായിരുന്നുവെന്നു ആരോടെങ്കിലും പറയാന്‍ തോന്നിയിട്ടുണ്ടോ? എന്ന ചോദ്യത്തിന് കങ്കണ മറുപടി നല്‍കിയത് ഇങ്ങനെയാണ് അങ്ങനെ പറയാന്‍ ഒരാളോട് തോന്നിയിട്ടുണ്ട് അത് മറ്റാരുമല്ല ഹൃത്വിക് ആണ്. കങ്കണ പരിഹസിക്കുന്നു.

shortlink

Post Your Comments


Back to top button