റോഡ്‌വക്കിലെ അനധികൃത കയ്യേറ്റങ്ങള്‍ ഒഴിപ്പിക്കുന്നതിന്റെ ഭാഗമായി നടന്‍ മാമുക്കോയയുടെ വീട്ടിലേക്കുള്ള കോണ്‍ക്രീറ്റ് സ്ലാബ് കോഴിക്കോട് കോര്‍പ്പറേഷന്‍ പൊളിച്ചുമാറ്റി. എന്നാല്‍ മുന്‍കൂര്‍ നോട്ടീസ് നല്‍കാതെയാണ് കോഴിക്കോട് കോര്‍പ്പറേഷന്‍ ഇത്തരത്തിലൊരു നടപടി കൈക്കൊണ്ടതെന്ന് നടന്‍ മാമുക്കോയ ആരോപിക്കുന്നു.
ഇന്ന് രാവിലെയോടെയാണ് കോഴിക്കോട് കോര്‍പ്പറേഷന്‍ കയ്യേറ്റം ഒഴിപ്പിച്ചു റോഡിന്‍റെ വീതികൂട്ടല്‍ നടപ്പിലാക്കി തുടങ്ങിയത്. തന്‍റെ വീട്ടിലേക്കുള്ള വഴി പണിതത് കോര്‍പ്പറേഷന്‍റെ നിരത്ത് കയ്യേറിയിട്ടല്ലായെന്നും മാമുക്കോയ വ്യക്തമാക്കി. ഇതിനെതിരെ നിയമനടപടി എടുക്കണോ വേണ്ടയോ എന്ന് പിന്നീട് ആലോചിച്ചശേഷം തീരുമാനിക്കുമെന്നും മാമുക്കോയ പറഞ്ഞു. പ്രദേശത്തെ വ്യാപാരികളും ഇതിനെതിരെ രംഗത്ത് വന്നിട്ടുണ്ട്. നിയമാനുസൃതമായിട്ടാണ് കയ്യേറ്റങ്ങള്‍ ഒഴിപ്പിച്ചതെന്നായിരുന്നു കോര്‍പ്പറേഷന്‍റെ വിശദീകരണം.
Post Your Comments