Bollywood

‘കൊച്ചി പഴയ കൊച്ചി അല്ല’ ഫോര്‍ട്ട്‌ കൊച്ചിയില്‍ സെയ്ഫ് അലിഖാന്‍ ചിത്രം ഷൂട്ട്‌ ചെയ്യാന്‍ കഴിയാതെ അണിയറക്കാര്‍ മടങ്ങിപോയി

ബോളിവുഡ് സൂപ്പര്‍ താരം സെയ്ഫ് അലിഖാന്‍ പ്രധാന വേഷത്തിലെത്തുന്ന ചിത്രമാണ് ‘ഷെഫ്’. പത്മപ്രിയ നായികയാകുന്ന ചിത്രത്തിന്‍റെ കുറച്ചു ഭാഗങ്ങള്‍ ഫോര്‍ട്ട്‌ കൊച്ചിയിലാണ് ചിത്രീകരിക്കുന്നത്. എന്നാല്‍ ചിത്രീകരണത്തിന് തലവേദന സൃഷ്ടിച്ചു കൊണ്ടാണ് ആയുര്‍വേദ സ്പാക്കാരന്‍ വില്ലന്‍ വേഷത്തിലെത്തിയത്. . ഫോര്‍ട്ട് കൊച്ചിയിലെ ഷൂട്ടിങ്ങിനായി ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ കോര്‍പ്പറേഷനില്‍ നിന്നും മുന്‍കൂര്‍ അനുമതി വാങ്ങിയിരുന്നു. പക്ഷേ ഷൂട്ടിങ്ങിനായി ലൊക്കേഷനില്‍ എത്തിയപ്പോള്‍ ആയുര്‍വേദ സ്പായില്‍ ഉച്ചത്തില്‍ വച്ചിരിക്കുന്ന പാട്ട് ഷൂട്ടിംഗിനെ ബാധിച്ചു. സ്‌പോട്ട് ഡബ്ബിങ്ങായിരുന്നു ചിത്രത്തില്‍. പാട്ടിന്റെ ഉച്ചത്തിലുള്ള ശബ്ദം അതിനു തടസ്സമായി മാറി. സ്പാ ഉടമയോട് സിനിമയുടെ അണിയറക്കാര്‍ പാട്ടിന്‍റെ ശബ്ദം കുറയ്ക്കണമെന്ന് ആവശ്യപ്പെട്ടിട്ടും ഫലമുണ്ടായില്ല. പൊലീസ്‌ എത്തിയിട്ടും പാട്ട് ഉച്ചത്തില്‍ തന്നെപാടി കൊണ്ടേയിരുന്നു. ഷൂട്ടിംഗ് ഉറപ്പായും മുടങ്ങും എന്ന സാഹചര്യം വന്നപ്പോള്‍ സെയ്ഫ് അണിയറക്കാരോട് കയര്‍ത്തു. നിരാശനായ അദ്ദേഹം തിരികെ ഹോട്ടലിലേക്ക് മടങ്ങുകയും ചെയ്തു.

shortlink

Related Articles

Post Your Comments


Back to top button