Hollywood

വെള്ളമടിച്ചു പൊലീസിനെ മര്‍ദ്ദിച്ച ഹോളിവുഡ് താരത്തിന്‍റെ രണ്ടാനമ്മ അറസ്റ്റില്‍

വെള്ളമടിച്ചു പൊലീസിനെ മര്‍ദ്ദിച്ച പ്രമുഖ നടിയുടെ രണ്ടാനമ്മ അറസ്റ്റില്‍
വെള്ളമടിച്ചു ലെവലുകെട്ട പൊലീസിനെ മര്‍ദ്ദിച്ച ലിന്‍ഡ്‌സേ ലോഹന്‍റെ രണ്ടാനമ്മ കേറ്റ് മേജര്‍ ലോഹനെ അമേരിക്കയിലെ ഡെല്‍റേ ബീച്ച് പൊലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞ ദിവസമായിരുന്നു കേസിന് ആസ്പദമായ സംഭവം അരങ്ങേറിയത്. ഒരു സുഹൃത്തിന്റെ വീട്ടില്‍ പോയശേഷം കുട്ടികളെ വീട്ടില്‍ കൊണ്ടാക്കാന്‍ ശ്രമിച്ച ഇവര്‍ക്ക് താക്കോല്‍ നല്‍കാന്‍ ലിന്‍ഡ്‌സേ ലോഹന്‍റെ പിതാവും ഇവരുടെ ഭര്‍ത്താവുമായ ലോഹന്‍ തയ്യാറായില്ല തുടര്‍ന്ന് മദ്യപിച്ചു ബഹളംവെച്ച ഇവരെ അറസ്റ്റ് ചെയ്യാനായി പൊലീസ് എത്തി. തുടര്‍ന്ന് അറസ്റ്റ് ചെയ്യാനെത്തിയ പൊലീസുകാരനെ ഇവര്‍ കയ്യേറ്റം ചെയ്യുകയായിരുന്നു. മദ്യപിച്ചു മോശമായി പെരുമാറിയതിനു മുന്‍പും ഇവരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.2014-ലാണ് കേറ്റ് ലോഹനെ, ലോഹന്‍ വിവാഹം കഴിച്ചത്. ഈ ബന്ധത്തില്‍ ഇവര്‍ക്ക് രണ്ടു കുട്ടികളുണ്ട്. ലോഹന്‍റെ ആദ്യ ഭാര്യയിലുള്ള മകളാണ് പ്രമുഖ ഹോളിവുഡ് താരം ലിന്‍ഡ്‌സേ ലോഹന്‍.

shortlink

Post Your Comments


Back to top button