General

ഞാന്‍ കോടതിയില്‍ പോകുന്നത് ആരെങ്കിലും കണ്ടോ? വ്യാജ വാര്‍ത്തയ്ക്കെതിരെ രംഭയുടെ പ്രതികരണം

ഭര്‍ത്താവുമൊത്ത് ഒന്നിച്ചു കഴിയണം എന്നാവശ്യപ്പെട്ട് നടി രംഭ കോടതിയെ സമീപിച്ചിരുന്നു എന്ന രീതിയില്‍ കഴിഞ്ഞ ദിവസങ്ങളില്‍ വാര്‍ത്തകള്‍ വന്നിരുന്നു. എന്നാല്‍ ഇത് തീര്‍ത്തും അടിസ്ഥാന രഹിതമാണെന്നാണ് രംഭ പറയുന്നത്. എന്‍റെ കുടുംബ ജീവിതത്തില്‍ യാതൊരു പ്രശ്നങ്ങളുമില്ല. നല്ല രീതിയിലാണ് മുന്നോട്ട് പോകുന്നത്. പിന്നെ എന്ത്കൊണ്ടാണ് ഇത്തരം വാര്‍ത്തകള്‍ പ്രചരിക്കുന്നതെന്ന് മനസിലാകുന്നില്ല , ഞാന്‍ കോടതിയില്‍ പോകുന്നത് ആരെങ്കിലും കണ്ടോ? രംഭ രോഷത്തോടെ ചോദിക്കുന്നു. എനിക്ക് രണ്ടു മക്കളാണുള്ളത് അവരുടെ കാര്യങ്ങള്‍ നോക്കി സന്തോഷത്തോടെയാണ് ജീവിക്കുന്നതെന്നും രംഭ പറയുന്നു.

shortlink

Related Articles

Post Your Comments


Back to top button