എണ്‍പതുകളിലെ ക്യാമ്പസ് പശ്ചാത്തലത്തില്‍ നവാഗതനായ ‘സജിത്ത് ജഗദ്‌നന്ദന്‍’ ഒരുക്കുന്ന ചിത്രമാണ് “ഒരേ മുഖം”. ഒരേ കോളേജില്‍ പഠിക്കുന്ന നാല് സുഹൃത്തുക്കളുടെ കഥപറയുന്ന ചിത്രത്തില്‍ ധ്യാന്‍ ശ്രീനിവാസന്‍, അജുവര്‍ഗീസ്, അര്‍ജുന്‍ നന്ദകുമാര്‍, ദീപക് പറമ്പോല്‍ എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. പ്രയാഗ മാര്‍ട്ടിന്‍, ജുവല്‍ മേരി, ഗായത്രി സുരേഷ്, ഓര്‍മ ബോസ് എന്നിവരാണ് നായികമാര്‍.
ഒരു ത്രില്ലര്‍ സ്വഭാവത്തില്‍ പുറത്തിറങ്ങുന്ന ചിത്രം രണ്ട് കാലഘട്ടങ്ങളുടെ കഥയാണ് പറയുന്നത്. കോളേജിലെ എല്ലാ കാര്യങ്ങളിലും ഇടപെടുന്നയളാണ് സഖറിയ പോത്തന്‍ (ധ്യാന്‍ ശ്രീനിവസന്‍). പോത്തന്റെ സൃഹുത്തുക്കളായി മൂന്നുപേര്‍ ദാസ്, അരവിന്ദന്‍, പ്രകാശന്‍. ഈ നാല്‍വര്‍ സംഘം അറിയാതെ കോളേജില്‍ ഒരിലപോലും അനങ്ങില്ല. ഈ സാഹചര്യത്തിലാണ് ഗായത്രിയും ഭാമയും കോളേജില്‍ ജൂനിയേഴ്സായി എത്തുന്നത്. തുടര്‍ന്ന് ഇവരുടെ ക്യാമ്പസ് ജീവിതത്തില്‍ ഉണ്ടാകുന്ന മാറ്റങ്ങളും രസകരമായ സംഭവങ്ങളുമാണ് ചിത്രത്തിന്റെ ഇതിവൃത്തം.
അഭിരാമി, മണിയന്‍പിള്ള രാജു, ചെമ്പന്‍ വിനോദ് ജോസ്, രണ്‍ജിപണിക്കര്‍, ശ്രീജിത്ത് രവി, ബാലാജി, യാസര്‍ സലീം, പ്രദീപ് കോട്ടയം, നോബി, സുരേഷ് അരിസ്റ്റോ, കാവ്യ സുരേഷ്, രമ്യാപണിക്കര്‍, അമൃത, രോഷ്നി തുടങ്ങിയവരും ചിത്രത്തില്‍ ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
ക്യാമ്പസ് പ്രണയത്തിന്റേയും പ്രതികാരത്തിന്റേയും കഥപറയുന്ന ചിത്രം മനോഹരങ്ങളായ ഗാനങ്ങളാലും സമ്പന്നമാണ്. റഫീക്ക് അഹമ്മദ്, ലാല്‍ജി കാട്ടിപ്പറമ്പന്‍ എന്നിവരുടെ വരികള്‍ക്ക് ബിജിബാല്‍ ഈണം പകര്‍ന്നിരിക്കുന്നു.
ബ്ലാക്ക് വാട്ടര്‍ സ്റ്റുഡിയോസിന്റെ ബാനറില്‍ ജയ്‌ലാല്‍ മേനോന്‍, അനില്‍ ബിസ്വാസ് എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിക്കുന്ന ചിത്രത്തിന്റെ രചന നിര്‍വഹിക്കുന്നത് ദീപു.എസ്.നായര്‍, സന്ദീപ് സദാനന്ദന്‍ എന്നിവരാണ്. സതീഷ് കുറുപ്പ് ഛായാഗ്രഹണവും രഞ്ജന്‍ എബ്രഹാം ചിത്രസംയോജനവും നിര്‍വഹിച്ചിരിക്കുന്നു. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍- ജിത്ത് പിരപ്പന്‍കോട്, കലാസംവിധാനം- സാബു മോഹന്‍, അസോസിയേറ്റ് ഡയറക്ടര്‍- ബേബി പണിക്കര്‍, ചമയം- പ്രദീപ് രംഗന്‍, വസ്ത്രാലങ്കാരം- സമീറ സനീഷ്, നിശ്ചല ഛായാഗ്രഹണം- ഹരി തിരുമല. വിതരണം-മാജിക് ഫ്രെയിംസ് റിലീസ്.
Post Your Comments