General

മദ്യപാനം തുടങ്ങിയത് വിവാഹശേഷം,വെളിപ്പെടുത്തലുകളുമായി ഉര്‍വശി

വിവാഹത്തിന് ശേഷമാണ് തനിക്കു മദ്യപിക്കേണ്ടി വന്നതെന്നും ജീവിതത്തില്‍ അത്രത്തോളം ദുരിതങ്ങള്‍ അനുഭവിച്ചുവെന്നും നടി ഉര്‍വശി പറയുന്നു.
റേഡിയോ ചാനലിന് അനുവദിച്ച അഭിമുഖത്തിലാണ് ഉര്‍വശി മനസ്സ് തുറന്നത്.

വിവാഹശേഷമാണ് ഞാന്‍ മദ്യപാനം തുടങ്ങിയത്. എല്ലാവരും ഒരുമിച്ചു ഇരുന്നു ഡ്രിക്‌സ് കഴിക്കുന്നതായിരുന്നു എന്‍റെ ഭര്‍ത്താവിന്‍റെ വീട്ടിലെ ശീലം. മകളെ ഒരിക്കലും സിനിമയിലേക്ക് വിടില്ല എനിക്ക് അത് ഇഷ്ടമല്ല. അതുകൊണ്ട് തന്നെ മകള്‍ സിനിമയില്‍ വരുന്നതിനോട് തീരെ യോജിപ്പില്ല. ഞാന്‍ സിനിമ ഇഷ്ടപ്പെട്ടു വന്നതല്ല. ആത്മകഥയില്‍ എന്‍റെ എല്ലാ കാര്യങ്ങളും തുറന്നെഴുതുമെന്നും നടി ഉര്‍വശി പറയുന്നു. വര്‍ഷങ്ങളോളം സിനിമയില്‍ നിലനില്‍ക്കണമെന്ന ആഗ്രഹത്തോടെയല്ല സിനിമ അഭിനയം തുടങ്ങിയതെന്നും കിട്ടിയ കഥാപാത്രങ്ങളൊക്കെ സൂപ്പര്‍ ഹിറ്റായത് എന്‍റെ മാത്രം കഴിവുകൊണ്ടല്ലായെന്നും ഉര്‍വശി വ്യക്തമാക്കി.

shortlink

Post Your Comments


Back to top button