പുലിമുരുകന്‍ സിനിമ പ്രദര്‍ശിപ്പിക്കുന്ന മിക്ക തീയേറ്ററുകളിലും സമയക്രമം പാലിച്ചുള്ള ഷോയല്ല നടക്കുന്നതെന്നും ടിക്കറ്റ് ഒന്നിന് അധികം പത്ത് രൂപ ചാര്‍ജ്ജ് ഇടാക്കുന്നുവെന്നും ചൂണ്ടിക്കാട്ടി കൊല്ലം സ്വദേശി സന്തോഷ്കുമാര്‍ മനുഷ്യാവകാശ കമ്മീഷന് പരാതി നല്‍കിയിരിക്കുകയാണ്. സ്പെഷ്യല്‍ ഷോ നടത്തുന്നതുമൂലം സമയം ക്രമം പാലിക്കുന്നില്ലായെന്നും സ്ത്രീകളടക്കം സിനിമ കാണാന്‍ വരുന്നവര്‍ മണിക്കൂറുകളോളം കാത്തുനില്‍ക്കേണ്ടി വരുന്നുണ്ടെന്നും സന്തോഷ് കുമാറിന്‍റെ പരാതിയില്‍ പറയുന്നുണ്ട്. വിഷയത്തില്‍ തദ്ദേശ വകുപ്പ്, സാംസ്കാരികവകുപ്പ്, സെക്രട്ടറിമാരും കൊല്ലം നഗരസഭാ സെക്രട്ടറിയും വിശദീകരണം നല്‍കണമെന്ന് കമ്മീഷന്‍ അംഗം കെ. മോഹന്‍കുമാര്‍ നിര്‍ദേശിച്ചിട്ടുണ്ട്.
Post Your Comments