വിശ്വാസങ്ങളിലെ കപടതയെ വിമര്‍ശിച്ച് നടന്‍ മാമുക്കോയ രംഗത്ത്. പാസ്പോര്‍ട്ടിന് ഫോട്ടോ എടുക്കുമ്പോള്‍ ഹറാം ഹലാലകുന്നുവെന്നും ഇവിടെ ചിലര്‍ ഗ്രൂപ്പുകള്‍ ചേര്‍ന്ന് ഹോള്‍സെയില്‍ ഭക്തിയുണ്ടാക്കുകയാണെന്നും മാമുക്കോയ പരിഹസിക്കുന്നു. പടച്ചോനോടുള്ള നന്ദി പറയലാണ് ഭക്തിയെന്നും ലോകം മാറുമ്പോള്‍ നമ്മള്‍ അന്യരാവേണ്ട കാര്യമില്ലയെന്നും, അത് പാടില്ല, ഇത് പാടില്ല എന്ന് പറഞ്ഞു നമ്മള്‍ അന്യരാകേണ്ടതില്ലായെന്നും മാമുക്കോയ മാതൃഭൂമി ആഴ്ചപതിപ്പില്‍ അനുവദിച്ച അഭിമുഖത്തില്‍ വ്യക്തമാക്കുന്നു.
യഥാര്‍ത്ഥ ഭക്തി ഉള്ളില്‍ നിന്നും വരേണ്ടതാണ്. എന്നാലിപ്പോള്‍ ഓരോ ഗ്രൂപ്പുകള്‍ ചേര്‍ന്ന് ഹോള്‍സെയില്‍ ഭക്തിയുണ്ടാക്കുകയാണ്. ഭക്തി എന്നുപറഞ്ഞാല്‍ ഇപ്പോ ചില മഹല്ലുകളില്‍ വിവാഹത്തിന് ഗാനമേള നടത്തിയാല്‍ അവരെ ഒട്ടപെടുത്തുന്നുണ്ട്. എന്നാല്‍ പഴയ മലബാര്‍ മുസ്ലിംകള്‍ ഇങ്ങനെയായിരുന്നില്ല. പാട്ടുകേള്‍ക്കല്‍, ഫോട്ടോ എടുക്കല്‍, മൈക്ക് ഉപയോഗിക്കല്‍ എന്നിങ്ങനെ പലതും ഹറാമാണെന്ന് പല പണ്ഡിതരും ആളുകളും പറഞ്ഞിട്ടുണ്ട്. അങ്ങനെ പറഞ്ഞ പണ്ഡിതന്‍മാര്‍ക്ക് ഇന്ന് മൈക്കിലാണ്ട് ഉറങ്ങാന്‍ കഴിയുന്നില്ല. പടച്ചോനുളള നന്ദി പറയല്‍, അതാണ് ഭക്തി. ലോകം മാറുമ്പോള്‍ നമ്മള്‍ അന്യരായി നില്‍ക്കേണ്ടവരല്ല. അത് പാടില്ല, ഇത് പാടില്ല എന്നുപറഞ്ഞ് നമ്മള്‍ സ്വയം അന്യരാവണ്ട കാര്യമില്ല. ഹജ്ജിന് പോകാന്‍ പാസ്‌പോര്‍ട്ട് വേണം. പാസ്‌പോര്‍ട്ട് എടുക്കാന്‍ ഫോട്ടോ വേണം, അപ്പോ ഹറാം ഹലാലായി. മാമുക്കോയ പരിഹസിക്കുന്നു.
Post Your Comments