General

‘കേരളം പോലെ സുന്ദരമാണ് മലയാള സിനിമകള്‍’ പ്രഭാസ് പറയുന്നു സമീപകാലത്ത് കണ്ടതില്‍ ഏറ്റവും ഇഷ്ടം തോന്നിയ സിനിമയെക്കുറിച്ചും പ്രഭാസ് പങ്കുവയ്ക്കുന്നു

കേരളവും മലയാള സിനിമകളും എനിക്ക് വളരെ പ്രിയങ്കരമാണ്.തെലുങ്ക്‌ സൂപ്പര്‍താരം പ്രഭാസ് പറയുന്നു. മമ്മൂട്ടിയുടെയും, മോഹന്‍ലാലിന്റെയും ചിത്രങ്ങളാണ്‌ ഏറ്റവും കൂടുതല്‍ തവണ കണ്ടിട്ടുള്ളത്. ഒരു അഭിനേതാവെന്ന നിലയില്‍ അവര്‍ ഇരുവരും എനിക്ക് വലിയ പ്രചോദനമാണ് പ്രഭാസ് പങ്കുവയ്ക്കുന്നു. മോഹന്‍ലാല്‍ സാറിനെ അടുത്തിടെ കണ്ടിരുന്നു വളരെ കൂളാണ് ലാല്‍ സാര്‍ വേഗത്തില്‍ നമ്മളോട് ഇണങ്ങും പ്രഭാസ് വാചാലനാകുന്നു. മലയാളത്തില്‍ അടുത്തിടെ കണ്ടതില്‍ ഏറ്റവും ഇഷ്ടം തോന്നിയ സിനിമയാണ് പ്രേമമെന്നും പ്രഭാസ് പറഞ്ഞു. ബാഹുബലിയുടെ ചിത്രീകരണത്തിനായി കേരളത്തില്‍ വന്നപ്പോള്‍ അതിശയിച്ചു പോയി അത്രയ്ക്ക് സുന്ദരമാണ് കേരളം. ആതിരപ്പള്ളി കണ്ടു ശരിക്കും അതിശയിച്ചുപോയെന്നും പ്രഭാസ് പറയുന്നു.

shortlink

Post Your Comments


Back to top button