Hollywood

മക്കള്‍ക്ക്‌വേണ്ടി എല്ലാം മറക്കും, വിവാഹമോചന ഹര്‍ജി അഞ്ജലീന പിന്‍വലിച്ചേക്കും

ഹോളിവുഡ് താരം അഞ്ജലീന ജോളി ബ്രാഡ് പിറ്റിനെതിരെയുള്ള വിവാഹമോചന ഹര്‍ജി പിന്‍വലിച്ചേക്കുമെന്നു സൂചന. രണ്ട് മക്കളെ ദത്തെടുത്തതുള്‍പ്പടെ ആറു മക്കളാണ് ഇവര്‍ക്കുള്ളത്. മക്കള്‍ക്ക്‌ വേണ്ടി എല്ലാം മറക്കാനാണ് അഞ്ജലീനയുടെ തീരുമാനനെന്നും അതുകൊണ്ട് തന്നെ താരം വിവാഹമോചന ഹര്‍ജി പിന്‍വലിക്കാനുള്ള ഒരുക്കത്തിലാണെന്നും പ്രമുഖ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

ബോളിവുഡിലെ സൂപ്പര്‍ താരങ്ങളായ ബ്രാഡ് പിറ്റിന്റെയും അഞ്ജലീനയുടെയും വിവാഹമോചന വാര്‍ത്ത സിനിമാലോകം ഞെട്ടലോടെയാണ് കേട്ടത്. മക്കളോട് ബ്രാഡ് പിറ്റ് കാണിക്കുന്ന സമീപനം തനിക്കു വേദനയുണ്ടാക്കുന്നുവെന്നും അത് സഹിക്കാന്‍ കഴിയാത്തതിനാലാണ് വിവാഹമോചനം എന്ന തീരുമാനമെടുക്കുന്നതെന്നും അഞ്ജലീന ജോളി നേരെത്തെ പറഞ്ഞിരുന്നു. എന്നാല്‍ അഞ്ജലീനയ്ക്ക് വീണ്ടും ബോധോധയം ഉണ്ടായിരിക്കുന്നുവെന്നാണ് ഹോളിവുഡ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. കുഞ്ഞുങ്ങളുടെ ഭാവിയാണ് വലുതെന്നും, ഞങ്ങളുടെ വേര്‍പിരിയലില്‍ നഷ്ടം സംഭവിക്കുന്നത് അവര്‍ക്കാണെന്നും അഞ്ജലീന ജോളി പറയുന്നു.

shortlink

Post Your Comments


Back to top button