General

ജയലളിതയ്ക്കായി പ്രാര്‍ത്ഥനയോടെ സിനിമാലോകം

തമിഴ്നാട് മുഖ്യമന്ത്രി ജയലളിതയുടെ രോഗശാന്തിക്കായി പാര്‍ട്ടി സംഘടനകളും വിവിധ മതവിഭാങ്ങളില്‍പ്പെട്ട ജനങ്ങളും പ്രത്യേകം പൂജയും വഴിപാടും നടത്തുകയാണ്. ജയലളിതയുടെ ആരോഗ്യനില തിരികെ കിട്ടാന്‍ വേണ്ടി സൗത്ത് ഇന്ത്യന്‍ ഫിലിം അസ്സോസ്സിയേഷന്‍ യാഗം നടത്തി. സിനിമ സംഘടനകള്‍ക്ക് പുറമേ പ്രൊഡ്യൂസേഴ്സ് അസ്സോസ്സിയേഷന്‍, ഡയറക്ടര്‍ യൂണിയന്‍, എന്നീ സംഘടനകളുടെ പ്രതിനിധികളും യാഗത്തില്‍ പങ്കെടുത്തു. നടി കെ.ആര്‍ വിജയയും ജയലളിതയ്ക്ക് വേണ്ടി ക്ഷേത്രത്തില്‍ പ്രത്യേകം വഴിപാടുകള്‍ നടത്തുകയാണ്.പാര്‍ട്ടി പ്രവര്‍ത്തകരും ബിസിനസ്സ് കമ്പനികളുമെല്ലാം ജയലളിതയ്ക്ക് വേണ്ടി വിവിധ പൂജകള്‍ ക്ഷേത്രത്തില്‍ വഴിപാടായി നടത്തുന്നുണ്ട്.

shortlink

Post Your Comments


Back to top button