നടന് ബാലയും ഐഡിയ സ്റ്റാര്‍ സിംഗറിലൂടെ ശ്രദ്ധ നേടിയ ഗായിക അമൃത സുരേഷും തമ്മിലുള്ള വിവാഹമോചന വാര്‍ത്തയുമായി ബന്ധപ്പെട്ട് തെറ്റായ രീതിയില്‍ വാര്‍ത്ത പ്രചരിപ്പിക്കുന്നതിനെതിരെ ഗായിക അമൃത രംഗത്ത്. അമൃതയുടെ പിടിവാശി കാരണമാണ് വിവാഹമോചനം നടതെന്ന രീതിയില്‍ വാര്‍ത്ത പ്രചരിപ്പിച്ച ഒരു പ്രമുഖ മാധ്യമത്തിനു നേരേ വിരല്‍ ചൂണ്ടുകയാണ് അമൃത.
അമൃത തന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നതിങ്ങനെ;
ഞാൻ പറഞ്ഞിട്ടോ അറിഞ്ഞിട്ടോ ഇല്ലാത്തതായ വാക്കുകൾ എഴുതിപ്പിടിപ്പിച്ചത് മനഃ പൂർവം എന്നെ തളർത്താൻ വേണ്ടിയാണോ ?
വനിതാ മാഗസിൻ ചെയ്തതുപോലെ നേരിട്ട് വിളിച് ഇന്റർവ്യൂ എടുക്കാനുള്ള മാന്യതയും ധൈര്യവും ദയവുചെയ്ത് താഴെ കാണുന്ന മാധ്യമങ്ങൾ കാണിക്കുക.
മാധ്യമ ധർമങ്ങൾ പാലിക്കുന്ന മറ്റു മാധ്യമങ്ങൾക്കും മാധ്യമ പ്രവർത്തകർക്കും കൂടി അപമാനകരമാണ് ഇത്തരം കൂട്ടരുടെ ഈ തരം താഴ്ന്ന പ്രവൃത്തികള്‍
Post Your Comments