കേരളത്തില്‍ ഒട്ടേറെ ആരാധകരുള്ള തെലുങ്ക് താരം അല്ലു അര്ജുന് മലയാളത്തില്‍ ഒരു സിനിമ ചെയ്യുക എന്നത് വലിയ ഒരു സ്വപ്നമാണ്. നല്ല കഥകള്‍ വന്നാല്‍ തീര്‍ച്ചയായും അഭിനയിക്കാന്‍ താല്പര്യമുണ്ടെന്നും മലയാളത്തില്‍ അഭിനയിക്കുക എന്നത് വലിയ ഒരു ആഗ്രഹമാണെന്നും കേരളത്തിലെ പല വേദികളിലും അല്ലു അര്ജുന് പറഞ്ഞിട്ടുണ്ട്, എന്നാലിപ്പോള്‍ അല്ലു അര്‍ജുനെ ബ്രേക്ക് ചെയ്തു കൊണ്ടാണ് സഹോദരന് അല്ലു സിരീഷ് മലയാള ചിത്രത്തിന്റെ ഭാഗമാകാന്‍ ഒരുങ്ങുന്നത്,അതും മലയാളത്തിന്റെ സൂപ്പര്‍ താരം മോഹന്‍ലാലിനൊപ്പം. മേജര്‍ രവിയുടെ ‘1971 ബിയോണ്ട് ബോര്‍ഡേഴ്സിലൂടെയാണ് അല്ലു സിരീഷ് മലയാളത്തിലേക്ക് എത്തുന്നത്. മോഹന്‍ലാല്‍ മൂന്ന് ഗെറ്റപ്പുകളിലും ഡബിള്‍ റോളിലുമെത്തുന്ന മേജര്‍ രവി ചിത്രമാണ് 1971 ബിയോണ്ട് ബോര്‍ഡേഴ്സ്. ബാലതാരമായി സിനിമയിലെത്തിയ അല്ലു സിരീഷ് വളരെ ചുരുക്കം ചില സിനിമകളില്‍ മാത്രമേ അഭിനയിച്ചിട്ടുള്ളൂ.
മോഹന്‍ലാല്‍ സാറിനൊപ്പം ഒരു മുഴുനീള വേഷത്തില്‍ അഭിനയിക്കാന്‍ അവസരം ലഭിച്ചതില്‍ വലിയ സന്തോഷമുണ്ടെന്നും,ചിത്രത്തില്‍ ഒരു ടാങ്ക് കമാന്ററുടെ റോളിലാണ് താന്‍ അഭിനയിക്കുന്നതെന്നും അല്ലു സിരീഷ് പറയുന്നു..
Post Your Comments