General

മലയാളത്തിലെ എക്കാലത്തെയും ബിഗ്‌ബജറ്റ് ചിത്രവുമായി ജയരാജ് വരുന്നു പുലിമുരുകനെ പരാമര്‍ശിച്ചു ജയരാജിന്റെ കമന്റ്

വന്‍മുതല്‍ മുടക്കില്‍ നിര്‍മ്മിച്ച പുലിമുരുകനെ മറികടക്കാന്‍ മറ്റൊരു ബിഗ്‌ബജറ്റ് ചിത്രം അണിയറയില്‍ ഒരുങ്ങുകയാണ്. മുപ്പത്തിയഞ്ച് കോടി ചെലവിട്ട് നിര്‍മ്മിക്കുന്ന ‘വീരം’ ജയരാജിന്‍റെ സംവിധാനത്തിലാണ് പുറത്തു വരിക. ആക്ഷന് പ്രാധാന്യം നല്‍കുന്ന ചിത്രം ജയരാജിന്‍റെ നവരസം പരമ്പരയിലെ അഞ്ചാമത്തെതാണ് ചിത്രം. ലോക സിനിമയിലെ മികച്ച സാങ്കേതിക പ്രവര്‍ത്തകര്‍ ചിത്രത്തിന്‍റെ ഭാഗമാകുന്നതോടെ മറ്റൊരു വിസ്മയം തന്നെ ‘വീരം’ രചിക്കുമെന്ന് നമുക്ക് കരുതാം. ‘വീരം’ എന്ന ചിത്രത്തില്‍ ഗ്രാഫിക്സിന് മാത്രമായി ചെലവിട്ട തുക 20 കോടി രൂപയാണ്. ആക്ഷന്‍ രംഗങ്ങള്‍ കൈകാര്യംചെയ്തിരിക്കുന്നത് ഹോളിവുഡിലെ പ്രശസ്തനായ അലന്‍ പോപ്പിള്‍ടണ്‍ ആണ്.
സൂപ്പര്‍ താരങ്ങളല്ല സാങ്കേതിക മികവാണ് ബിഗ്‌ബജറ്റ് ചിത്രങ്ങളുടെ വിജയഘടകമെന്ന് ജയരാജ് പറയുന്നു. പുലിമുരുകനെ പരാമര്‍ശിച്ചു കൊണ്ടായിരുന്നു ജയരാജിന്റെ കമന്റ്. കൂനാല്‍ കൂപ്പറാണ് വീരത്തില്‍ നായകനായി അഭിനയിക്കുന്നത്. നവംബറില്‍ ചിത്രം പ്രദര്‍ശനത്തിനെത്തും.

shortlink

Related Articles

Post Your Comments


Back to top button