General

പീറ്റര്‍ ഹെയ്ന്‍ ഫൈറ്റ് മാസ്റ്ററാണ് ചാടുന്നതും മറിയുന്നതുമൊന്നും വലിയ കാര്യമല്ല പക്ഷേ ലാലേട്ടന്‍….. സുധീര്‍ കരമന പറയുന്നു

‘പുലിമുരുകന്‍’ എന്ന ചിത്രത്തില്‍ വളരെ കുറച്ചു നിമിഷം മാത്രമേ സുധീര്‍ കരമന സ്ക്രീനില്‍ വരുന്നുള്ളൂവെങ്കിലും പ്രേക്ഷകരില്‍ തങ്ങി നില്‍ക്കുന്ന കഥാപാത്രമായിരുന്നു കായിക്ക. ചിത്രത്തില്‍ മോഹന്‍ലാലിനൊപ്പമുള്ള മികച്ചൊരു ആക്ഷന്‍ രംഗത്തിലാണ് സുധീര്‍കരമന അഭിനയിച്ചിരിക്കുന്നത്. ഒരു പ്രമുഖ ഓണ്‍ലൈന്‍ മാധ്യമത്തിനു നല്‍കിയ അഭിമുഖത്തില്‍ സുധീര്‍ കരമന പുലിമുരുകന്‍ എന്ന ചിത്രത്തെക്കുറിച്ച് പങ്കുവയ്ക്കുന്നതിങ്ങനെ;

പീറ്റര്‍ ഹെയ്ന്റെ ആക്ഷന്‍ ഭൂമിയിലല്ലോ അങ്ങ് ആകാശത്തില്‍ അല്ലേ നടക്കുന്നത്. പുള്ളി ഫൈറ്റ് മാസ്റ്ററാണ് ചാടുന്നതും മറിയുന്നതുമൊക്കെ മനസിലാക്കാം പക്ഷേ ഈ ലലേട്ടനിതെന്തിന്റെ കേടാണെന്ന് പലപ്പോഴും മനസ്സില്‍ വിചാരിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ അർപ്പണബോധവും ആത്മാർഥതയും കണ്ടപ്പോൾ ആ രംഗത്തിൽ ഫൈറ്റ് ചെയ്യാൻ സാധിക്കാത്തതിൽ എനിക്ക് വിഷമം തോന്നി. കാരണം അദ്ദേഹത്തിന്റെ പ്രകടനം കണ്ടാൽ ഒാടിച്ചെന്ന് കൂടെക്കൂടാൻ ആർക്കും തോന്നും. സീനിന്റെ ഒടുക്കം ലാലേട്ടൻ എന്റെ പോക്കറ്റിൽ കയ്യിട്ട് താക്കോലെടുക്കുമ്പോൾ പൊട്ടിക്കട്ടോ എന്നു ചോദിക്കുന്നുണ്ട്. ലാലേട്ടന്റെ കുസൃതി നിറഞ്ഞ ടോണിലും മോഡുലേഷനിലുമുള്ള ആ ചോദ്യം കേട്ടപ്പോൾ മറുപടി പറയുന്നതിനു പകരം ഞാൻ ചിരിച്ചു പോയി. അതോടെ സംവിധായകനും മറ്റു ക്രൂ അംഗങ്ങളും ചിരിച്ചു. പിന്നീട് മറ്റൊരു ടേക്കിലാണ് അത് ഒക്കെ ആകുന്നത്. സുധീര്‍ കരമന പറയുന്നു.

shortlink

Related Articles

Post Your Comments


Back to top button