ബാഹുബലിയിലെ പ്രേക്ഷകപ്രശംസ നേടിയ കഥാപാത്രമായിരുന്നു സത്യരാജ് അവതരിപ്പിച്ച കട്ടപ്പ. ബാഹുബലിയെ കട്ടപ്പ വധിക്കുന്നിടത്താണ് ചിത്രത്തിന്റെ അവസാനം. സത്യരാജിന്റെ ഈ വ്യത്യസ്ഥമായ ലുക്ക് പ്രേക്ഷകരുടെ മനസില്‍ സ്ഥാനം പിടിച്ചതോടെ ബാഹുബലിയോളം കട്ടപ്പയും പ്രേക്ഷകര്‍ക്കുള്ളില്‍ ഹീറോയായി മാറുകയായിരുന്നു. ബാഹുബലി എന്ന ചിത്രത്തിന്റെ രണ്ടാം ഭാഗത്തിന്റെ ഒരുക്കത്തിലാണ് രാജാമൗലിയുംയും ടീമും. ഇതിനിടയിലേക്കാണ് കാര്‍ത്തി നായകനായി എത്തുന്ന കാഷ്മോരയുടെ വരവ്. ചിത്രത്തില്‍ കാര്‍ത്തി തന്നെ അവതരിപ്പിക്കുന്ന രാജനായക്കന് എന്ന യോദ്ധാവിന്റെ വേഷത്തിനു തലവേദനയായി വന്നത് ബാഹുബലിയിലെ കട്ടപ്പയുടെ രൂപമായിരുന്നു. രാജനായക്കന് വ്യത്യസ്ഥമായ ലുക്ക് നല്‍കുന്നതിനായി കാര്‍ത്തി തലമുണ്ഡനം ചെയ്തു മറ്റൊരു രൂപത്തില്‍ അവതരിച്ചു എന്നാല്‍ ഈ ലുക്ക് ബാഹുബലിയിലെ കട്ടപ്പയോട് സാമ്യമുള്ളതായി സംവിധായകന് തോന്നി. അത് കൊണ്ട് തന്നെ വീണ്ടും ലുക്കില്‍ മാറ്റം വരുത്താന്‍ സംവിധായകന് തീരുമാനിച്ചു. കഠിന പ്രയത്നത്തിനൊടുവിലാണ് ഒടുക്കം രാജനായാക്കന്റെ വേറിട്ട രൂപം സംവിധായകന് കണ്ടെത്തിയത്.
Post Your Comments