സൗദി രാജകുമാരി ബുര്‍ഖയും, ഹിജാബും ഉപേക്ഷിച്ചുവെന്ന വാര്‍ത്ത ഷെയര്‍ ചെയ്ത ആഷിക് അബുവിന് സോഷ്യല്‍ മീഡിയയില്‍ യാഥാസ്ഥിതികരുടെ തെറിവിളി. സ്ത്രീകള്‍ക്ക് മേല്‍ കടുത്ത നിയന്ത്രണവും വിലക്കുകളുമുള്ള സൗദിയില്‍ സ്ത്രീകള്‍ നേരിടുന്ന അവകാശലംഘനങ്ങളെ ചോദ്യം ചെയ്തു സൗദി രാജകുമാരി അമീറ രംഗത്ത്വന്നുവെന്ന അടിക്കുറിപ്പോടെയാണ് ആഷിക് ഫേസ്ബുക്കില്‍ വാര്‍ത്ത ഷെയര്‍ ചെയ്തിരിക്കുന്നത്. മതേതരവാദികളുടെ സര്‍ട്ടിഫിക്കറ്റ് ലഭിക്കുന്നതിനു വേണ്ടിയാണ് ആഷിക് ഇത്തരത്തിലുള്ള വാര്‍ത്തകള്‍ ഷെയര്‍ ചെയ്യുന്നതെന്ന് കടുത്ത യാഥാസ്ഥിക മതബോധം പിന്തുടരുന്നവര്‍ കുറ്റപ്പെടുത്തുന്നു.
Post Your Comments