സൂപ്പര്‍താരം രജനികാന്തിന്‍റെ മകള്‍ സംവിധാനരംഗത്തുനിന്നാണ് അഭിനയ രംഗത്തേക്ക് ചുവടുറപ്പിക്കാന്‍ ഒരുങ്ങുന്നത്. താരപുത്രന്മാരും പുത്രിമാരുമൊക്കെ ആദ്യം അഭിനയ രംഗത്തേക്കാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നതെങ്കിലും ഐശ്വര്യ ക്യാമറയ്ക്ക് പിന്നില്‍ നില്‍ക്കാനായിരുന്നു ഇഷ്ടം. എന്നാല്‍ ക്യാമറയ്ക്ക് പിന്നില്‍ നിന്ന് മുന്നിലേക്ക് എത്തുകയാണ് തലൈവര്‍ പുത്രി .നടന്‍ ധനുഷിന്‍റെ ഭാര്യയും രജനിയുടെ മൂത്തമകളുമായ ഐശ്വര്യ പാ രഞ്ജിത്ത് ഒരുക്കുന്ന പുതിയ സ്റ്റയില്‍ മന്നന്‍ ചിത്രത്തിലാണ് അഭിനയിക്കാന്‍ തയ്യാറെടുക്കുന്നത്. ചിത്രത്തില്‍ വളരെ പ്രാധാന്യമുള്ള ഒരു വേഷത്തിലാണ് ഐശ്വര്യ അഭിനയിക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. കബാലിക്ക് ശേഷം പാ രഞ്ജിത്ത് ഒരുക്കുന്ന ചിത്രം നിര്‍മ്മിക്കുന്നത് ധനുഷാണ്.
Post Your Comments