മോഹന്‍ലാല്‍ പ്രധാന കഥാപാത്രമായി എത്തിയ തെലുങ്ക് ചിത്രം ‘ജനത ഗാരേജ്’ അന്‍പത് ദിവസം പിന്നിട്ടിരിക്കുന്നു. സെപ്തംബര്‍ രണ്ടിന് റിലീസ് ചെയ്ത ചിത്രം ആന്ധ്ര, തെലുങ്കാന മേഖലകളിലായി മുപ്പതിലേറെ തീയേറ്ററുകളില്‍ ഇപ്പോഴും പ്രദര്‍ശനം തുടരുന്നുണ്ട്. തെലുങ്ക് ബോക്സ്‌ഓഫീസില്‍ ഏറ്റവും കൂടുതല്‍ കളക്ഷന്‍ നേടിയ ചിത്രമായി മാറിയിരിക്കുകയാണ് ‘ജനത ഗാരേജ്’. ചിത്രത്തിന്റെ അന്‍പതാം ദിവസത്തോടനുബന്ധിച്ചു എല്ലാവര്‍ക്കും പ്രത്യേകം നന്ദി അറിയിക്കുകയാണ് സംവിധായകനായ കൊരട്ടല ശിവ. ഈ ചിത്രം ഇത്രയും സ്പെഷ്യല്‍ ആക്കിയതിന് മോഹന്‍ലാല്‍ സാറിന് പ്രത്യേക നന്ദി അറിയിക്കുന്നു കൊരട്ടല ശിവ കുറിക്കുന്നു.
“ജനത ഗാരേജ് ഒരു വമ്പന്‍ വിജയമാക്കിയ എല്ലാവര്‍ക്കും നന്ദി. ഇത് സാധ്യമാക്കിയതിന് ജൂനിയര്‍ എന്‍ടിആറിന് നന്ദി. ഈ ചിത്രം ഇത്രയും സ്പെഷ്യല്‍ ആക്കിയതിന് മോഹന്‍ലാല്‍ സാറിന് പ്രത്യേകം നന്ദി. മൈത്രി മൂവി മേക്കേഴ്‌സ്, ഛായാഗ്രാഹകന്‍ തിരു, സംഗീതം പകര്‍ന്ന ദേവിശ്രീ പ്രസാദ് തുടങ്ങി എല്ലാവര്‍ക്കും നന്ദി”.
Post Your Comments