General

‘ഒരു ചേച്ചിയുടെ സ്ഥാനത്താണ് അവരെ ഞാന്‍ കണ്ടത്’ പക്ഷേ… പ്രമുഖ നടിയെക്കുറിച്ച് റഹ്മാന്‍ പറയുന്നു

എണ്‍പതുകളുടെ തുടക്കകാലത്ത്‌ മമ്മൂട്ടിക്കും മോഹന്‍ലാലിനുമൊപ്പം തിളങ്ങി നിന്ന താരമായിരുന്നു നടന്‍ റഹ്മാന്‍. അന്നത്തെ യുവനിരയിലെ ശ്രദ്ധേയ താരമായിരുന്ന റഹ്മാന്റെ നിരവധി ചിത്രങ്ങളാണ് തീയേറ്ററില്‍ നിറഞ്ഞോടിയത്. ജിവിതത്തില്‍ ഒരുപാട് ഗോസിപ്പുകള്‍ കേള്‍ക്കേണ്ടി വന്ന താരമാണ് താനെന്നു റഹ്മാന്‍ പറയുന്നു. ശോഭനയും, രോഹിണിയുമൊക്കെയായിരുന്നു തന്‍റെ ഗോസിപ്പ് കഥകളിലെ നായികമാരായിരുന്നുവെന്നും റഹ്മാന്‍ വ്യക്തമാക്കി. അവരോടൊക്കെ എനിക്ക് നല്ല അടുപ്പമുണ്ടായിരുന്നു പക്ഷേ നിങ്ങള്‍ കരുതും പോലെ പ്രണയമായിരുന്നില്ല അത്. അമലയായിരുന്നു എന്റെ ആദ്യ പ്രണയിനി. സത്യത്തില്‍ ഞാനൊരു വിവാഹത്തെക്കുറിച്ച് ചിന്തിക്കുന്നത് തന്നെ അവരുമായി അടുത്തപ്പോഴാണ്. പക്ഷേ എന്ത് കൊണ്ടോ അത് പൊളിഞ്ഞു. സിനിമ സ്റ്റൈലില്‍ പ്രണയം വഴിമാറി പോകുകയായിരുന്നുവെന്നും റഹ്മാന്‍ കൂട്ടിച്ചേര്‍ത്തു. നടി സിതാരയുമായി എനിക്ക് നല്ല അടുപ്പമുണ്ടായിരുന്നു. അവരെ ഒരു ചേച്ചിയുടെ സ്ഥാനത്താണ് കണ്ടിരുന്നത്. പല പ്രതിസന്ധികളിലും ഞാന്‍ അവര്‍ക്കൊപ്പം നിന്നിട്ടുണ്ട്. എടീ, പോടീ എന്നൊക്കെ ആരെയെങ്കിലും വിളിച്ചിട്ടുണ്ടെങ്കില്‍ അത് അവരെ മാത്രമാണ്. പക്ഷേ ഒരു ഘട്ടത്തില്‍ അവര്‍ വല്ലാതെ മാറിപോയി. ഒരു തമിഴ് സിനിമയുടെ സെറ്റില്‍വച്ച് അവര്‍ എന്നെ മോശക്കാരനാക്കാന്‍ ശ്രമിച്ചു. നായകനായ ഞാന്‍ തൊട്ടഭിനയിക്കാന്‍ പാടില്ല എന്നവര്‍ വാശിപിടിച്ചു. അന്ന് എന്റെ നിയന്ത്രണം നഷ്ടമായി പൊതുവേ എളുപ്പം ദേഷ്യം വാരാറുള്ള ഞാന്‍ സെറ്റില്‍ നിന്നിറങ്ങി പോയി റഹ്മാന്‍ പറയുന്നു..

shortlink

Post Your Comments


Back to top button