Kollywood

വിജയ്‌യുടെ പുതിയ ചിത്രത്തില്‍ നിന്ന് അനുഷ്ക പിന്മാറിയതിന്‍റെ കാരണങ്ങള്‍

‘തെരി’ എന്ന ചിത്രത്തിന് ശേഷം അറ്റ്ലീ ഒരുക്കുന്ന പുതിയ വിജയ്‌ചിത്രത്തില്‍ നിന്ന് നടി അനുഷ്ക ഷെട്ടി പിന്മാറിയിരുന്നു. പിന്നീട് നയന്‍താരയെയാണ് ഈ ചിത്രത്തിലേക്ക് നായികയായി ക്ഷണിച്ചത്. ചിത്രത്തില്‍ രണ്ട് നായികമാരാണുള്ളത് ചിത്രത്തിലെ മറ്റൊരു നായികയായി വരുന്നത് തെന്നിന്ത്യന്‍ സൂപ്പര്‍ താരം കാജല്‍ അഗര്‍വാള്‍ ആണ്. അനുഷ്ക ചിത്രത്തില്‍ നിന്ന് പിന്മാറിയതിന് രണ്ടു കാരണങ്ങളുണ്ടെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍. ചിത്രത്തില്‍ രണ്ട് നായികമാരുള്ളതിനാല്‍ അനുഷ്കയ്ക്ക് ഇത്തരമൊരു റോള്‍ ഏറ്റെടുക്കാന്‍ താല്‍പര്യമുണ്ടായിരുന്നില്ല. ബാഹുബലി രണ്ടാം ഭാഗം പൂര്‍ത്തിയാക്കുന്നതിനു മുന്‍പ് മറ്റൊരു പ്രോജക്റ്റ് ഏറ്റെടുക്കാനും അനുഷ്കയ്ക്ക് താല്‍പര്യമുണ്ടായിരുന്നില്ല. വിജയ്‌ ചിത്രത്തില്‍ നിന്ന് അനുഷ്കയെ പിന്മാറാന്‍ പ്രേരിപ്പിച്ച കാരണങ്ങള്‍ ഇതൊക്കെയാണെന്നാണ് തമിഴ് സിനിമ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

shortlink

Post Your Comments


Back to top button