രാജ്യത്തിനാണ് പ്രാധാന്യം നല്‍കുന്നതെന്നും ഇനി തന്റെ ചിത്രങ്ങളില്‍ പാക് താരങ്ങളെ അഭിനയിപ്പിക്കില്ലെന്നും സംവിധായകനായ കരണ്‍ ജോഹര്‍ പറയുന്നു. കരണ്‍ ജോഹറിന്റെ ഏറ്റവും പുതിയ ചിത്രമായ ‘ഏ ദില്‍ഹെ മുഷ്കില്‍’ എന്ന ചിത്രത്തില്‍ പാക് താരമായ ഫവദ് ഖാന് അഭിനയിച്ചിരുന്നു. ഫവദ് ഖാന് അഭിനയിച്ചത് മൂലം ചിത്രം പ്രദര്‍ശിപ്പിക്കില്ലായെന്ന് ഭീഷണി ഉയര്‍ന്നിരുന്നു. സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളെ എന്നും മാനിക്കാറുള്ള ആളാണ് ഞാന്‍. ഇപ്പോള്‍ ചിത്രത്തിന്റെ പ്രദര്‍ശനം തടയരുതെന്നും കരണ്‍ അഭ്യര്‍ഥിച്ചു. മൂന്നൂറോളം ഇന്ത്യക്കാര്‍ ഒഴുക്കിയ വിയര്‍പ്പിന്റെ ഫലമാണ് തന്റെ ചിത്രം അവരുടെ കഠിനാധ്വാനം വിവാദങ്ങളിലേക്ക് വലിച്ചിഴക്കരുതെന്നും കരണ്‍ പറഞ്ഞു. തന്നെ രാജ്യദ്രോഹിയായി ചിത്രീകരിക്കുന്നതില്‍ അതിയായ വേദനയുണ്ടെന്നും കരണ്‍ പറയുന്നു. ഉറി ഭീകരാക്രമണവുമായി ബന്ധപ്പെട്ടു പാക് താരങ്ങള്‍ അഭിനയിക്കുന്ന ചിത്രങ്ങള്‍ ഇന്ത്യയില്‍ പ്രദര്ശിപ്പിക്കുകയില്ലായെന്നു തീയേറ്ററുടമകളുടെ സംഘടന പ്രഖ്യാപിച്ചതോടെയാണ് കരണ്‍ വിശദീകരണവുമായി രംഗത്ത് എത്തിയത്.
Leave a Comment