മുഖ്യമന്ത്രി പിണറായി വിജയന്റെ പേരും പറഞ്ഞു തട്ടിപ്പ് നടത്തിയ സംഘത്തിനെതിരെ പരാതിപ്പെട്ട സാന്ദ്രതമോസ് താനല്ല എന്നാണ് നടിയും,നിര്‍മ്മാതാവുമായ സാന്ദ്ര പറയുന്നത്. പണം തട്ടിക്കാന്‍ ശ്രമിച്ചവര്‍ സാന്ദ്രതോമസ് എന്ന മറ്റൊരു വനിതയ ഭീഷണിപ്പെടുത്തിയിരുന്നു ഇതിന്റെ പേരില്‍ പോലിസ് ഭീഷണിപ്പെടുത്തിയ ഏഴംഗ സംഘത്തെ അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു. അലങ്കാരവസ്തുക്കള്‍ നിര്‍മ്മിച്ച് വില്‍ക്കുന്ന കൊച്ചി സ്വദേശിയും, ചെറുകിട വ്യവസായികയുമായ സാന്ദ്രതോമസാണ് പണം തട്ടിയവര്‍ക്കെതിരെ ഡി.ജി.പിക്ക് പരാതി നല്‍കിയത്. എന്നാല്‍ ഇത് നടിയായ സാന്ദ്രതോമസ് ആയിരുന്നോ എന്ന് പലര്‍ക്കും സംശയമുണ്ടായിരുന്നു.ആ സാന്ദ്രതോമസ് ഞാനല്ലയെന്നു സാന്ദ്രതോമസ് തന്നെ ഫേസ്ബുക്കില്‍ കുറിച്ചതോടെ എല്ലാവര്ക്കും കാര്യം വ്യക്തമായി.
Post Your Comments