Kollywood

അഭിഷേക് ബച്ചന്‍ പിന്മാറി പുതിയ അജിത്‌ ചിത്രത്തില്‍ വില്ലനായി വരുന്നത് മറ്റൊരു പ്രമുഖതാരം

അജിത്തിനെ നായകനാക്കി സംവിധായകന്‍ സിരുതൈ ശിവ ഒരുക്കുന്ന ചിത്രമാണ്‌ ‘തല 51’. വന്‍ ബഡ്ജറ്റില്‍ ഒരുങ്ങുന്ന ചിത്രത്തില്‍ രഹസ്യാന്വേഷണ ഉദ്യോഗസ്ഥനായാണ് തല അവതരിക്കുന്നത്. ആക്ഷന്‍ രംഗങ്ങള്‍ക്ക് പ്രാധാന്യം നല്‍കുന്ന ചിത്രത്തില്‍ വില്ലനായി എത്തുന്നത് പ്രമുഖ ബോളിവുഡ് താരം വിവേക് ഒബ്‌റോയിയാണ്. ആദ്യം അഭിഷേക് ബച്ചനെയാണ് വില്ലനായി ചിത്രത്തിലേക്ക് പരിഗണിച്ചിരുന്നത്. എന്നാല്‍ തന്‍റെ താരമൂല്യത്തിന് വിള്ളല്‍ വീഴും എന്ന ചിന്ത അഭിഷേകിനെ ചിത്രത്തില്‍ നിന്ന് പിന്മാറ്റാന്‍ പ്രേരിപ്പിച്ചതായാണ് വാര്‍ത്തകള്‍. ആഗസ്റ്റില്‍ ‘തല 51’-ന്റെ ആദ്യ ഷെഡ്യൂള്‍ ആരംഭിക്കും. സൂര്യ ജ്യോതി ഫിലിംസ് നിര്‍മ്മിക്കുന്ന ചിത്രത്തില്‍ കാജല്‍ അഗര്‍വാളും,അക്ഷരാ ഹാസനുമാണ് നായികമാര്‍.

shortlink

Post Your Comments


Back to top button