General

വേദിയില്‍ പൊട്ടിക്കരഞ്ഞ് ഷംനാ കാസിം, വികാരഭരിതയായി ഷംനാ കാസിം പറയുന്നു

‘സവരക്കത്തി’ എന്ന ചിത്രത്തിലൂടെ തമിഴകത്ത് നിലയുറപ്പിക്കാന്‍ ഒരുങ്ങുകയാണ് നടി ഷംനാ കാസിം മിഷ്കിനാണ് ചിത്രത്തിന്റെ രചനയും, നിര്‍മ്മാണവും, ചിത്രത്തിന്‍റെ ഓഡിയോ ലോഞ്ചിന്‍റെ വേദിയിലാണ് ഷംനാ വികാരഭരിതായായി പൊട്ടിക്കരഞ്ഞത്.

സിനിമയില്‍ അവസരം കുറഞ്ഞു തുടങ്ങിയപ്പോള്‍ നൃത്തത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ തീരുമാനിച്ചു ഇനി സിനിമ ചെയ്യുന്നില്ല എന്ന് തന്നെ കരുതിയതാണ് അപ്പോഴാണ്‌ മിഷ്കിന്‍ സാര്‍ ചിത്രത്തിലേക്ക് വിളിക്കുന്നത്‌. മിഷ്കിന്‍ സാറിന്റെ ചിത്രത്തില്‍ അഭിനയിക്കുന്നത് വലിയ ഭാഗ്യമായി കാണുന്നുവെന്നും ഷംനാ പറയുന്നു. ‘സവരക്കത്തി’ എന്ന ചിത്രത്തിലേക്ക് സാര്‍ വിളിച്ച ദിവസം രാത്രി ഉറങ്ങിയിട്ടില്ലാഎന്നും ഷംനാ പറയുന്നു. ഓഡിയോ ലോഞ്ചിനിടെ സിനിമയുടെ ടീസര്‍ കാണിച്ചപ്പോള്‍ എന്റെ മമ്മി കരയുകയായിരുന്നു. അവരുടെ ജീവിതത്തിലെ ഏറ്റവും നല്ല ദിവസാമായിരുന്നു ഇന്ന്. ഞാനൊരു നടിയാകണം എന്ന് എന്നേക്കാള്‍ ആഗ്രഹിച്ചത് എന്റെ അമ്മയാണ്. ഒരു മുസ്ലീം പെണ്‍കുട്ടിയായ എന്നെ ഇത്രയും വലിയ പിന്തുണയോടെ മുന്നിലെത്തിച്ചതിന് ഒരു പാട് നന്ദി. പൊട്ടിക്കരഞ്ഞുകൊണ്ടാണ് ഷംനാ കാസിം വേദിയില്‍ നിന്ന് മടങ്ങിയത് .

shortlink

Related Articles

Post Your Comments


Back to top button