‘മായാബസാര്‍’ എന്ന ചിത്രത്തിലൂടെ മലയാളികള്‍ക്ക് സുപരിചിതയായ നടിയാണ് ടിസ്ക ചോപ്ര. ‘താരെ സമീന്‍ പര്‍’ എന്ന സൂപ്പര്‍ഹിറ്റ് ഹിന്ദി ചിത്രം കണ്ടവരും ടിസ്കയെ മറക്കാനിടയില്ല. ട്വിറ്ററിലൂടെ താരത്തിനോട് വിവാഹ അഭ്യര്‍ത്ഥന നടത്തിയ ഒരു ആരാധകനാണ് ഇപ്പോള്‍ ടിസ്കയുടെ മറുപടി കേട്ട് ശരിക്കും ഞെട്ടിയിരിക്കുന്നത്. എന്നെ വിവാഹം കഴിക്കുമോ എന്ന ആരാധകന്റെ ചോദ്യത്തിന് ടിസ്കയുടെ മറുപടി ഇങ്ങനെയായിരുന്നു
ഈ ചോദ്യത്തിനായി ഞാന്‍ കാത്തിരിക്കുകയായിരുന്നു, നന്ദി തീര്‍ച്ചയായും ഞാന്‍ തയ്യാറാണ്. ദയവു ചെയ്തു നിങ്ങളുടെ വിവരങ്ങള്‍ അയച്ചു തരിക. എന്റെ ഭര്‍ത്താവിനു താങ്കളെ അറിയണം എന്നുണ്ട്. അദ്ദേഹത്തെ ഉപേക്ഷിച്ചു ആരുടെ ഒപ്പമാണ് ഞാന്‍ പോകുന്നതെന്നറിയാന്‍ നോക്കിയിരിക്കുകയാണ് അദ്ദേഹം.
Post Your Comments