Uncategorized

പൃഥ്വിരാജ് സിനിമയില്‍ ഹോളിവുഡ് വില്ലന്‍

റോഷ്ണി ദിനകര്‍ സംവിധാനം ചെയ്യുന്ന പൃഥ്വിരാജിന്‍റെ പുതിയ ചിത്രത്തില്‍ ഹോളിവുഡില്‍ നിന്നാണ് വില്ലന്‍ അവതരിക്കുന്നത്. മലയാളി വംശജനായ റോജന്‍ നാരായണനാണ് പുതിയ പൃഥ്വി ചിത്രത്തില്‍ പ്രതിനായകനായി എത്തുന്നത്. റോജര്‍ ഇതിനോടകം നിരവധി പ്രശസ്തമായ ഹോളിവുഡ് ചിത്രങ്ങളില്‍ അഭിനയിച്ചു കഴിഞ്ഞു. ‘ദി ലെഫ്റ്റോവേഴ്സ്’, ‘വീഡ്സ്’, ‘കാസില്‍’, ഹൗ ഐ മെറ്റ് യുവര്‍ മദര്‍, തുടങ്ങിയ ഹോളിവുഡ് ചിത്രങ്ങളില്‍ പ്രാധാന്യമുള്ള വേഷം കൈകാര്യം ചെയ്തിട്ടുണ്ട്. ഫോണ്‍ വഴി ബന്ധപ്പെട്ടപ്പോള്‍ ചിത്രത്തില്‍ പ്രതിനായകനായി അഭിനയിക്കാമെന്ന് റോജര്‍ സമ്മതിച്ചിട്ടുണ്ട്. മലയാളം അറിയാവുന്നത് കൊണ്ട് റോജര്‍ തന്നെയാകും ചിത്രത്തിന് വേണ്ടി ഡബ്ബ് ചെയ്യുക. പോര്‍ച്ചുഗലിലാകും ചിത്രത്തിന്റെ ഏറിയപങ്കും ചിത്രീകരിക്കുക. പാര്‍വതിയാണ് ചിത്രത്തിലെ നായിക.

shortlink

Post Your Comments


Back to top button