Uncategorized

തീയേറ്ററിനുള്ളില്‍ നടക്കുന്നത് പുലിമുരുകന്‍ വേട്ടയെങ്കില്‍ തീയേറ്ററിന് പുറത്ത് നടക്കുന്നതോ? ‘മുത്തൂറ്റേ നിനക്ക് 10രൂപാ അധികം തരാൻ എനിക്ക് ഒരു ബുദ്ധിമുട്ടുമില്ലാ കാരണം’….. കൊല്ലം ധന്യ തീയേറ്ററില്‍ പുലിമുരുകന്‍ കാണാനെത്തിയ പ്രേക്ഷകന്‍റെ പോസ്റ്റ്‌ ചര്‍ച്ചയാകുന്നു

കൊല്ലം ധന്യ തീയേറ്ററില്‍ പുലിമുരുകന്‍ കാണനെത്തിയ പ്രേക്ഷകന്റെ പോസ്റ്റാണ് ഇപ്പോള്‍ സമൂഹ മാധ്യമങ്ങളിലടക്കം ചര്‍ച്ചയാകുന്നത്.
കണ്മുന്നില്‍ നടക്കുന്ന പകല്‍ക്കൊള്ള എന്ന് തുടങ്ങുന്ന ആരാധകന്റെ പോസ്റ്റിനു വന്‍പിന്തുണയാണ് സോഷ്യല്‍ മീഡിയയില്‍ ലഭിച്ചിരിക്കുന്നത്.

കൊല്ലം ധന്യ തീയേറ്ററില്‍ പുലിമുരുകന്‍ സെക്കന്ഡ് ഷോ കാണാനെത്തിയ ആരാധകന്‍ ടിക്കറ്റ് ചോദിച്ചപ്പോള്‍ എല്ലാ ടിക്കറ്റും റിസര്‍വേഷനാണെന്നും, 12.30ക്കുള്ള ഷോയ്ക്ക് മാത്രമേ ഇനി ടിക്കറ്റുള്ളൂ എന്നും തീയേറ്റര്‍ അധികൃതര്‍ പറയുകയുണ്ടായി പക്ഷേ ഇത് കേട്ട പ്രേക്ഷകന്‍ എല്ലാവരെയും പോലെ മടങ്ങി പോരുകയോ, നിരാശയോടെ അടുത്ത ഷോയ്ക്ക് കാത്തു നില്‍ക്കുകയോ അല്ല ചെയ്തത്. തീയേറ്ററിലെ 30% സീറ്റുകളാണല്ലോ റിസര്‍വേഷന്‍ കൊടുക്കുന്നത് പിന്നെ എങ്ങനെയാ ചേട്ടാ എല്ലാ സീറ്റും ഫുള്ളാകുന്നതെന്ന പ്രേക്ഷകന്റെ ചോദ്യം തീയേറ്ററുകാരെ ശരിക്കും ഉത്തരം മുട്ടിക്കുന്ന ചോദ്യമായി മാറി. ഇവിടെ ഇതൊക്കെയോ പറ്റൂ എന്നായിരുന്നു തീയേറ്ററുകാരുടെ പ്രതികരണമെന്നും പ്രേക്ഷകന്‍ ഫേസ്ബുക്കില്‍ കുറിക്കുന്നു.
12,30ക്കുള്ള ഷോയിലെ ടിക്കറ്റും  ഇവര്‍ റിസര്‍വേഷന്‍ എന്ന രീതിയില്‍ കൊടുക്കുകയാണെന്നും ഇതിലൂടെ പത്ത് രൂപഅധികമായി ഇവര്‍ക്ക് ലഭിക്കുന്നുവെന്നും പ്രേക്ഷകന്‍ പോസ്റ്റലൂടെ തുറന്നു കാട്ടുന്നുണ്ട്.
‘മുത്തൂറ്റേ നിനക്ക് 10രൂപാ അധികം തരാൻ എനിക്ക് ഒരു ബുദ്ധിമുട്ടുമില്ലാ, കാരണം അതിൽ കൂടുതൽ ഞാൻ പിച്ച കൊടുക്കാറുണ്ട്’ എന്ന കലക്കന്‍ മറുപടിയോടെയാണ് പ്രേക്ഷകന്‍ പോസ്റ്റ്‌ അവസാനിപ്പിക്കുന്നത്

കൊല്ലം ധന്യ തീയേറ്ററില്‍ പുലിമുരുകന്‍ കാണാനെത്തിയ പ്രേക്ഷകന്‍ പറയുന്നതിങ്ങനെ;

കണ്മുന്നിൽ നടക്കുന്ന പകൽ കൊള്ള…..
ഇന്നലെ കൊല്ലം കടപ്പാക്കട ധന്യ തീയേറ്ററിൽ പുലിമുരുകൻ കാണാൻ രണ്ട് സുഹൃത്തുക്കൾക് ഒപ്പം പോയ്‌. സെക്കന്റ് ഷോ കാണാൻ ആണ് പോയത്.നല്ല തിരക്കായിരിക്കും എന്നറിയാവുന്നത്കൊണ്ട് 7. 30ന് തന്നെ തീയേറ്ററിൽ എത്തി. ഗേറ്റിന് മുന്നിൽ എത്തിയപ്പോ സെക്യൂരിറ്റി പറഞ്ഞു ടിക്കറ്റ് എല്ലാം തീർന്നു ഇനി രാത്രി 12. 30നുള്ള സ്പെഷ്യൽ ഷോക്ക്‌ മാത്രേ ടിക്കറ്റ് ഉള്ളൂ എന്ന്. ഞാൻ ചോദിച്ചു അതെങ്ങനാ ചേട്ടാ ഷോ 9. 30നല്ലേ ഇപ്പോ 7. 30അല്ലേ ആയുള്ളൂ, ടിക്കറ്റ് എങ്ങനാ തീരുന്നെന്ന്. പുള്ളി പറഞ്ഞു 12. 30നുള്ള ഷോ റിസർവേഷൻ നടക്കുന്നുണ്ട് വേണമെങ്കിൽ പോയ്‌ ടിക്കറ്റ് എടുത്തോളാൻ. അകത്തു കൗണ്ടറിൽ എത്തി കാര്യം ചോദിച്ചു, അവർ പറഞ്ഞു 9. 30നുള്ള ഷോ ടിക്കറ്റ് ഒക്കെ റിസർവേഷൻ ഫുൾ ആയ് ഇനി ടിക്കറ്റ് ഇല്ലാന്ന്. ഞാൻ ചോദിച്ചു ചേട്ടാ ആകെ മൊത്തം സീറ്റിന്റെ മാക്സിമം 30% മാത്രം അല്ലേ റിസർവേഷൻ കൊടുക്കുന്നെ പിന്നെ എങ്ങനാ എന്ന്, ഇവിടെ ഇങ്ങനേ പറ്റൂ താൻ പോയ്‌ പണി നോക്ക് എന്ന തരത്തിലുള്ള മറുപടിയാണ് കിട്ടിയത്. അതായത് ആകെ മൊത്തം 520സീറ്റ്, അതിൽ സാധാരണ റിസർവേഷൻ കൊടുക്കുന്നത് 156സീറ്റ്, ഇതിപ്പൊ 520സീറ്റും റിസർവേഷൻ കൊടുത്തു. ഒന്നും മിണ്ടാതെ ഞാൻ 12.30നുള്ള ഷോക്ക്‌ 3ടിക്കറ്റ് തരാൻ പറഞ്ഞു. അപ്പൊ കിട്ടിയതാണ് ഈ മഞ്ഞ കടലാസ്സ്. റിസർവേഷൻ എന്ന് പറഞ്ഞിട്ട് സീറ്റ് നമ്പരോ ടിക്കറ്റോ ഇല്ല. ആകെ ഉള്ള ഗുണം ടിക്കറ്റ് ഒന്നിന് 10രൂപാ അധികം കൊടുക്കണം. തീർന്നില്ല ഞാൻ ടിക്കറ്റ് എവിടെ കിട്ടും എന്ന് ചോദിച്ചപ്പോ അയാൾ പറഞ്ഞു ഈ മഞ്ഞ കടലാസ്സ് സാധാരണ ടിക്കറ്റ് എടുക്കുന്ന കൗണ്ടറിൽ പോയ്‌ കൊടുത്താൽ ടിക്കറ്റ് കിട്ടുമെന്ന്. ചുരുക്കി പറഞ്ഞാൽ സാധാരണ ടിക്കറ്റ് എടുക്കും പോലെ കൗണ്ടറിൽ ക്യു നിന്ന് തന്നെ ടിക്കറ്റ് എടുക്കണം, വ്യത്യാസം കയ്യിലെ കാശിന് പകരം 10രൂപാ അധികം കൊടുത്തു വേടിച്ച മഞ്ഞ കടലാസ്സ് കാണിക്കണം. 520ടിക്കറ്റിന് 10രൂപാ അധികം വാങ്ങുമ്പോ 520X10=5200, ഒരു ഷോ കഴിയുമ്പോ 5200രൂപാ അധിക ലാഭം. സ്പെഷ്യൽ ഷോ അടക്കം ആകെ 6ഷോ. 5200X6=31200, ഒരു ദിവസം 31200രൂപാ അധിക ലാഭം. എന്താല്ലേ, ഈ പകൽകൊള്ള അധികൃതരുടെ ശ്രദ്ധയിൽ പെടുന്ന വരെ ഷെയർ ചെയ്യുക.
“മുത്തൂറ്റേ നിനക്ക് 10രൂപാ അധികം തരാൻ എനിക്ക് ഒരു ബുദ്ധിമുട്ടുമില്ലാ, കാരണം അതിൽ കൂടുതൽ ഞാൻ പിച്ച കൊടുക്കാറുണ്ട് “….

shortlink

Related Articles

Post Your Comments


Back to top button