മോഹന്‍ലാല്‍ എന്ന അതുല്യവിസ്മയം സിനിമയില്‍ വന്നിട്ട് ഏകദേശം മുന്പതാണ്ടുകള് പിന്നിട്ടു കഴിഞ്ഞിരിക്കുന്നു. താരസിംഹാസനത്തില് മറ്റൊരാള്‍ക്ക് ഇരിക്കാന്‍ അനുവാദം നല്‍കാതെ മലയാളികളുടെ സ്വകാര്യ അഹങ്കാരമായ മോഹന്‍ലാല്‍ ജൈത്രയാത്ര തുടരുകയാണ്. 50 കോടി പിന്നിട്ട രണ്ടു മോഹന്‍ലാല്‍ ചിത്രങ്ങള്‍ മലയാള സിനിമ വ്യവസായത്തിനു പുത്തന്‍ ഉണര്‍വ്വ് നല്കുന്നു. ‘ദൃശ്യ’ത്തോടൊപ്പം പ്രിയദര്ശന് ചിത്രമായ ‘ഒപ്പ’വും ആഗോള ബോക്സ് ഓഫീസില്‍ 50 കോടി പിന്നിട്ടു കഴിഞ്ഞിരിക്കുന്നു. മറ്റൊരു മലയാള നടനും സ്വന്തമാക്കിയിട്ടില്ലാത്ത ഈ അപൂര്‍വ്വ നേട്ടം മോഹന്‍ലാല്‍ എന്ന താരതിന്റെയും നടന്റെയും തിളക്കം വര്‍ദ്ധിപ്പിക്കുന്നു. ഒരു മലയാള നടന്റെയും രണ്ട് ചിത്രങ്ങള്‍ ബോക്സ്ഓഫീസില്‍ ഇതുവരെയും അന്‍പത് കോടി പിന്നിട്ടില്ല. മോഹന്‍ലാലിന്റെ പുതിയതായി പുറത്തു വന്ന ആവേശ ആഘോഷ ചിത്രമായ ‘പുലിമുരുകന്’ കൂടി അന്‍പതു കോടി പിന്നിട്ടാല്‍ മോഹന്‍ലാല്‍ എന്ന നടന് ആര്‍ക്കും എത്തിപ്പിടിക്കാന്‍ കഴിയാത്ത ഉയരത്തിലേക്ക് നടന്നു കയറും. ഓണത്തിനെത്തിയ ‘ഒപ്പം’ എന്ന പ്രിയദര്ശന് ചിത്രം ഇപ്പോഴും തീയേറ്ററില്‍ മികച്ച പ്രേക്ഷക സ്വീകര്യതയോടെ മുന്നേറുകയാണ്.
Post Your Comments