Bollywood

താരങ്ങളെ മാത്രം എന്തിനാണ് അവഗണിക്കുന്നത്, പാക് താരങ്ങളെ വിലക്കുന്നതിനെതിരെ; പ്രിയങ്ക ചോപ്ര

ഭീകരാക്രമണവുമായി ബന്ധപ്പെട്ടു നടക്കുന്ന സംഭവവികാസങ്ങളില്‍ താരങ്ങളെ വലിച്ചിഴക്കേണ്ട കാര്യമെന്താണ് ബോളിവുഡ് നടി പ്രിയങ്കാ ചോപ്ര ചോദിക്കുന്നു. എന്ത് സംഭവങ്ങള്‍ ഉണ്ടായാലും താരങ്ങള്‍ക്ക് മാത്രമാണ് വിലക്കും അവഗണനയും നേരിടേണ്ടി വരുന്നത്. എന്തുകൊണ്ട് വ്യവസായികളോ, ഡോക്ടര്‍മാരോ, രാഷ്ട്രീയക്കാരോ ഇത്തരം വിലക്കിന് ഇരയാകുന്നില്ലായെന്നും പ്രിയങ്ക പറയുന്നു. താരങ്ങള്‍ ആരുടേയും ജീവന്‍ ഹനിക്കുന്ന രീതിയില്‍ ഒന്നും ചെയ്തിട്ടില്ല, പാക് താരങ്ങളെ ബോളിവുഡ് സിനിമയില്‍ നിന്ന് അവഗണിക്കുന്ന രീതിയോട് ഒരു തരത്തിലും യോജിക്കാന്‍ കഴിയില്ലായെന്നും പ്രിയങ്ക വ്യക്തമാക്കി. ഉറി ആക്രമണത്തിന്റെ പാശ്ചാത്തലത്തിലായിരുന്നു പാക് താരങ്ങള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തിയിരുന്നത്.

shortlink

Post Your Comments


Back to top button