അതില്‍ മൂന്ന് ഹീറോ ഇല്ലേ? എങ്കില്‍ ഞാനതില്‍ വേണ്ട പ്രിയദര്‍ശനോട് മമ്മൂട്ടി

മോഹന്‍ലാല്‍-പ്രിയദര്‍ശന്‍ ടീമിന്‍റെ നിരവധി ചിത്രങ്ങള്‍ മലയാള സിനിമയിലുണ്ടെങ്കിലും മമ്മൂട്ടി-പ്രിയന്‍ ടീമിന്റെ ചിത്രങ്ങള്‍ വളരെ വിരളമാണ്. ‘പറയാനും വയ്യ പറയാതിരിക്കാനും വയ്യ’, ‘രാക്കുയിലിന്‍ രാഗസദസ്സിന്‍’, ‘മേഘം’ എന്നിവയാണ് പ്രിയന്‍-മമ്മൂട്ടി കൂട്ടുകെട്ടില്‍ പിറവിയെടുത്ത മലയാള ചിത്രങ്ങള്‍. എന്നാല്‍ പ്രിയദര്‍ശന്‍ തന്‍റെ തുടക്കകാലത്ത്‌ തന്നെ മമ്മൂട്ടിയെ വച്ചൊരു സിനിമ ചെയ്യാനുള്ള തയ്യാറെടുപ്പിലായിരുന്നു.‘പൂച്ചക്കൊരു മൂക്കൂത്തി’ എന്ന ചിത്രത്തിലാണ് മൂന്ന് നായകന്‍മാരില്‍ ഒരാളായി പ്രിയദര്‍ശന്‍ മമ്മൂട്ടിയെ മനസ്സില്‍ കണ്ടത്. മോഹന്‍ലാലും, ശങ്കറുമായിരുന്നു മറ്റു രണ്ടു താരങ്ങള്‍. സിനിമ ചെയ്യാമെന്ന് മമ്മൂട്ടിക്ക നേരെത്തെ തന്നെ സമ്മതിച്ചിരുന്നു. ഞാനും സുരേഷ്കുമാറും എറണാകുളത്ത് പോയി അദ്ദേഹത്തെ കണ്ടിരുന്നു. മമ്മൂട്ടിക്ക വരാത്തതിനാല്‍ എന്റെ സിനിമ മുടങ്ങിയിരിക്കുകയാണ് ഞാന്‍ പറഞ്ഞു . അപ്പോള്‍ മമ്മൂട്ടിക്ക ചോദിച്ചു “അതില്‍ മൂന്ന് ഹീറോ ഇല്ലേ”? ഞാന്‍ പറഞ്ഞു ഉണ്ട്
“അതുകൊണ്ട് ഞാനതില്‍ വേണ്ട” മമ്മൂട്ടിക്ക നയം വ്യക്തമാക്കി. എന്നിട്ട് മമ്മൂട്ടിക്ക എന്നോട് പറഞ്ഞു “നീ ആദ്യം സംവിധാനം പഠിക്കൂ, ഞാന്‍ സിനിമ തുടങ്ങുന്നതേയുള്ളൂ ഇപ്പോള്‍ നിന്നെപോലെയുള്ള സംവിധാനം അറിയാത്തവരുടെ ക്യാമറക്ക്‌ മുഖംവെച്ചുതന്നാല്‍ എന്റെ കാര്യം പോക്കാവും” ഒരു പ്രമുഖ മാധ്യമത്തിനു നല്‍കിയ അഭിമുഖത്തിലാണ് പ്രിയദര്‍ശന്‍ മമ്മൂട്ടിയുമൊത്തുള്ള പഴയ അനുഭവത്തെക്കുറിച്ച് പങ്കുവെച്ചത്.

Share
Leave a Comment