ചോരക്കളമാകുന്ന കണ്ണൂരിന്റെ മണ്ണില്‍ ചവിട്ടി നിന്നാണ് കണ്ണൂര്കാരുടെ സ്വന്തം ശ്രീനിവാസന് രാഷ്ട്രീയ നേതാക്കള്‍ക്കെതിരെ കനത്ത വിമര്‍ശനവുമായി രംഗത്ത് വന്നിരിക്കുന്നത്. ഇവിടുത്തെ രാഷ്ട്രീയ കലാപങ്ങള്‍ക്കും, കൊലപാതകത്തിനും പിന്നിലെ യഥാര്‍ത്ഥ കാരണക്കാര്‍ രാഷ്ട്രീയ നേതാക്കള്‍ മാത്രമാണ് അവര്‍ കൊല്ലരുതെന്ന് പറഞ്ഞാല്‍ അന്നുതീരും ഇവിടുത്തെ രാഷ്ട്രീയ കൊലപാതങ്ങള്‍ ശ്രീനിവാസന് തുറന്നടിക്കുന്നു. മാതൃഭൂമിക്ക് നല്കിയ സ്പെഷ്യല്‍ അഭിമുഖത്തിലായിരുന്നു ശ്രീനിവാസന്റെ പ്രതികരണം.
ഇവിടുത്തെ എല്ലാ കുഴപ്പങ്ങള്‍ക്കും പിന്നില്‍ രാഷ്ട്രീയ നേതാക്കളാണ്. അവരാണ് പാവപ്പെട്ട അണികളെ വഴിതെറ്റിക്കുന്നത്. കണ്ണൂരില്‍ ഇതുവരെ നടന്ന എല്ലാ കൊലപാതകങ്ങളും എടുത്തുനോക്കൂ ഒരു നേതാവെങ്കിലും അണികളോട് കൊല്ലരുതെന്ന് കര്‍ശനമായി ആര്‍ജ്ജവത്തോടെ പറഞ്ഞിട്ടുണ്ടോ? മറിച്ചു എല്ലാവരും വിചിത്രമായ ഭാഷയില്‍ അണികളെ ന്യായീകരിക്കുകയോ അല്ലങ്കില്‍ എതിര്‍പാര്‍ട്ടിയുടെമേല്‍ ആരോപിക്കുകയോ ആണ് ചെയ്യുന്നത്. അരുത് എന്നോ ഈ നരമേധം നിര്‍ത്തൂ എന്നോ എന്തുകൊണ്ട് ഇവര്‍ പറയുന്നില്ല? ഈ നേതാക്കള്‍ ഒരുതവണ പറഞ്ഞാല്‍ അന്നുതീരും ഈ അരുംകൊലകള്‍. മാത്രമല്ല, കൊലയാളികള്‍ക്ക് പാര്‍ട്ടികള്‍ നല്കുന്ന സംരക്ഷണം നിര്‍ത്തലാക്കിയാലും മതി, ഈ കൊലപാതങ്ങള്‍ നിലയ്ക്കാന്‍. പാര്‍ട്ടികള്‍ പിറകിലില്ലെങ്കില്‍ ആരാണ് ഇവര്‍ക്ക് വേണ്ടി കേസുകള്‍ നടത്തുക? ആരാണ് അന്നന്ന് ജോലിചെയ്തു കുടുംബംപുലര്‍ത്തുന്ന ഈ പാവപ്പെട്ട മനുഷ്യരുടെ വീട്ടില്‍ അരിവാങ്ങാനുള്ള പണമേത്തിക്കുക? എന്തുകൊണ്ടാണ് പാര്‍ട്ടികള്‍ ഈ കൊലയളികള്ക്കുള്ള സംരക്ഷണം പിന്‍വലിക്കാത്തത്? അവരെ ഒളിപ്പിക്കാനും അവര്‍ക്ക് ചികിത്സ നല്‍കാനും ഉത്സാഹിക്കുന്നത്? ഏതെങ്കിലും നേതാവിന് ഈ ചോദ്യങ്ങള്‍ക്ക് മറുപടിയുണ്ടോ? ശ്രീനിവാസന് രോഷത്തോടെ പ്രതികരിക്കുന്നു…
Post Your Comments