General

ഇഷ്ടതാരങ്ങളെ ഇന്റര്‍നെറ്റില്‍ തിരഞ്ഞാല്‍ വലിയൊരു പണി പിറകെ വരും

ആരാധകര്‍ ഇഷ്ടതാരങ്ങളെ ഇന്റര്‍നെറ്റില്‍ സെര്‍ച്ച് ചെയ്യുന്നത് സൂക്ഷിച്ചോ? നല്ല ഉശിരന്‍ പണി പിറകെ വരും. ഓണ്‍ലൈന്‍ വൈറസുകള്‍ ഏറ്റവും കൂടുതല്‍ പരക്കുന്നത് സിനിമ താരങ്ങളെക്കുറിച്ച് അന്വേഷിക്കുമ്പോഴാണ്‌. പ്രമുഖ ഇന്റര്‍നെറ്റ് സുരക്ഷ ദാതാക്കളായ മക്കാഫിയാണ് ഇത്തരമൊരു കണ്ടെത്തല്‍ നടത്തിയിരിക്കുന്നത്. ആരുടെയൊക്കെ പേര് തിരഞ്ഞാല്‍ എത്രമാത്രം അപകടമാണെന്നും മക്കാഫി വ്യക്തമാക്കുന്നു. മലയാളം താരങ്ങളെ എടുത്താല്‍ കാവ്യമാധവനാണ് ഏറ്റവും അപകടകാരി. കാവ്യ മാധവന്‍റെ പേര് തിരയുന്നതിലൂടെ 11 ശതമാനമാണ് വൈറസ് സാധ്യത. വൈറസ് ഏറ്റവും കൂടുതല്‍ പരക്കാന്‍ സാധ്യതയുള്ള രണ്ടാമത്തെ താരം ജയസൂര്യയാണ്. ജയസൂര്യയെ തിരയുന്നത് വഴി 10.33 ശതമാനം വൈറസ് സാധ്യത പരക്കുമെന്നാണ്റിപ്പോര്‍ട്ട്. പിന്നാലെ നിവിന്‍ പോളിയും, മഞ്ജു വാര്യരും, പാര്‍വതിയും, നയന്‍താരയുമൊക്കെയുണ്ട്.

shortlink

Post Your Comments


Back to top button