
മോശമായ സമീപനത്തോടെ കാണ്ടേണ്ട ഒന്നല്ല ലൈംഗികത, ബോളിവുഡ് സുന്ദരി സോനം കപൂര്‍ പറയുന്നു. ലൈംഗികത തനിക്ക് ഇഷ്ടമുള്ള കാര്യമാണെന്നും സോനം വെളിപ്പെടുത്തി. പക്ഷേ സഹതാരങ്ങളുമായൊന്നും അത്തരമൊരു ബന്ധം ഉണ്ടായിട്ടില്ല. എല്ലാവരുമായും നല്ല സൗഹൃദം സൂക്ഷിക്കുന്നത് കൊണ്ട് അവരോടൊന്നും പ്രണയമോ, ലൈംഗികമായ അകര്‍ഷണമോ തോന്നിയിട്ടില്ല അത് കൊണ്ട് തന്നെ താന്‍ ഇപ്പോഴും എകയാണെന്നും സോനം പ്രതികരിക്കുന്നു. ലൈംഗികത ഒരു ആകര്‍ഷണമാണ്,അതിനുള്ളിലും യഥാര്‍ത്ഥമായ സ്നേഹമുണ്ട്. നല്ല ജീവിത പങ്കാളിക്ക് തീര്‍ച്ചയായും നല്ല ലൈംഗിക അനുഭവവും നല്‍കാന്‍ കഴിയും പക്ഷേ അത്തരത്തില്‍ ആകര്‍ഷണം തോന്നിയ ഒരു പുരുഷനെയും കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ലായെന്നും സോനം വ്യക്തമാക്കുന്നു. ലൈംഗികത എന്ന വിഷയത്തെക്കുറിച്ച് സോനം കപൂര്‍ പ്രതികരിച്ചത് ഒരു പ്രമുഖ ചാനല്‍ പരിപാടിയിലായിരുന്നു.
Post Your Comments