General

നിറയെ പാമ്പുകളുള്ള സ്ഥലം ഡ്യൂപ്പുകള്‍ ഇറങ്ങാന്‍ തയ്യാറായില്ല പക്ഷേ മോഹന്‍ലാല്‍ തയ്യറായി….. സിനിമയിലെ സാഹസിക രംഗങ്ങളെക്കുറിച്ച് മോഹന്‍ലാല്‍

പുലിമുരുകനിലെ പുലിയുമായുള്ള പോരാട്ടത്തെക്കുറിച്ച് പങ്കിടുകയാണ് നടന്‍ മോഹന്‍ലാല്‍. പുലിയുമായുള്ള സംഘടനത്തിനിടയില്‍ പ്രത്യേക ചുവടുകളും മുറകളുമാണ് ഉപയോഗിച്ചിരിക്കുന്നതെന്ന് മോഹന്‍ലാല്‍ ഗൃഹലക്ഷ്മിക്ക് നല്‍കിയ അഭിമുഖത്തില്‍ പറയുന്നു. പുലി ഉയരത്തില്‍ നിന്നും താഴേക്ക് നാലുകാലില്‍ പതിച്ചുകഴിഞ്ഞുളള ഒരു നിമിഷമുണ്ട്. ആ നിമിഷത്തിലാണ് അത് അടുത്ത ആക്രമണത്തിന് ഒരുങ്ങുന്നത്. അതിനിടയില്‍ നാം തിരിച്ചാക്രമിക്കണമെന്നും മോഹന്‍ലാല്‍ വ്യക്തമാക്കുന്നു. പീറ്റര്‍ ഹെയിന്‍ എന്ന ഫൈറ്റ് മാസ്റ്റര്‍ക്കൊപ്പം വര്‍ക്ക് ചെയ്യാന്‍ കഴിഞ്ഞത് വളരെ ആസ്വദിച്ചുവെന്നും മോഹന്‍ലാല്‍ പറയുന്നു.

മറ്റ് രംഗങ്ങളിലെ പോലെ തന്നെ സംഘട്ടന രംഗങ്ങളിലും 100 ശതമാനം മുഴുകിയാണ് അഭിനയിക്കുന്നത്. അങ്ങനെയല്ലാതെ സാധിക്കില്ല. രണ്ടിനും ശാരീരികവും മാനസികവുമായ ടൈമിങ് വേണം. രണ്ടും ഉപയോഗിക്കുന്നത് രണ്ട് തരത്തിലാണെങ്കിലും. സംഘട്ടന രംഗത്തിന്റെ മര്‍മ്മം മനസിലാക്കിയത് ത്യാഗരാജന്‍ മാസ്റ്ററില്‍ നിന്നാണ്. ഗുരുശിഷ്യബന്ധം പോലെ തന്നെയായിരുന്നു ഞങ്ങള്‍ തമ്മിലുളള ബന്ധവും. അപകടകരമായ വിധത്തില്‍ വളരെയധികം സംഘട്ടന രംഗങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. ഗ്ലാസ് ബ്രേക്കിങ്ങൊക്കെ എത്രയോ തവണ ചെയ്തിട്ടുണ്ട്. ഇന്ന് അതിനൊക്കെ ഒരുപാട് സേഫ്റ്റി മെഷേഴ്‌സ് ഉണ്ട്. പണ്ട് അതൊന്നുമില്ല, നേരിട്ടങ്ങ് ചെയ്യുകയാണ്. കയ്യിലൊരു കല്ലുമായാണ് ഗ്ലാസ് ബ്രേക്കിങ് ചെയ്യാറുളളതെന്നും മോഹന്‍ലാല്‍ പറയുന്നു.

‘നരന്‍’ സിനിമയിലെ അവസാന രംഗമാണ് സങ്കീര്‍ണമായ മാനസികാവസ്ഥയോടെ ചെയ്ത ഫൈറ്റ്. ഹൊഗനക്കല്‍ വെച്ചാണ് അത് ഷൂട്ട് ചെയ്തത്. ഒരുലക്ഷം ക്യുബിക് അടിവരെ വെള്ളം ഉയരുന്ന പുഴയാണ്. നിറയെ പാമ്പുകള്‍ ഉള്ള സ്ഥലം. ഡ്യൂപ്പുകളായി വന്നവരെല്ലാം വെള്ളത്തിന്റെ വരവ് കണ്ടപ്പോള്‍ പറഞ്ഞു, നീന്തല്‍ തെരിയാത് സാര്‍, അവസാനം ഞാന്‍ തന്നെ തയ്യാറായി. ദിവസം മുഴുവന്‍ വെള്ളത്തില്‍ നില്‍ക്കുകയാണ്. അപകടം സംഭവിക്കും എന്നറിഞ്ഞുകൊണ്ടാണ് ആ രംഗം അഭിനയിച്ചത്. അത്തരം സന്ദര്‍ഭങ്ങളെ നേരിട്ടേ പറ്റുവെന്നും മോഹന്‍ലാല്‍ അഭിമുഖത്തില്‍ വ്യക്തമാക്കുന്നു

shortlink

Post Your Comments


Back to top button