General

അവര്‍ എനിക്കൊപ്പം ഇല്ലായിരുന്നുന്നുവെങ്കില്‍ എന്‍റെ ജീവിതം തകര്‍ന്നു പോകുമായിരുന്നു;ശ്രീജിത്ത്‌ രവി

സ്കൂള്‍ വിദ്യര്‍ത്ഥിനികള്‍ക്ക് നേരെ നഗ്നത പ്രദര്‍ശനം കാട്ടിയെന്ന പരാതിയില്‍ അറസ്റ്റിലായ നടന്‍ ശ്രീജിത്ത്‌ രവി താന്‍ നേരിട്ട പ്രതിസന്ധിഘട്ടങ്ങളെ തരണം ചെയ്തതിനെക്കുറിച്ചു മനസ്സ് തുറക്കുകയാണ്. വിവാദം പിന്തുടര്‍ന്ന സന്ദര്‍ഭങ്ങളില്‍ എനിക്ക് കരുത്ത് പകര്‍ന്നത് എന്‍റെ ഭാര്യയും കുടുംബവുമാണ് അവര്‍ എനിക്കൊപ്പം നിന്നില്ലായിരുന്നുവെങ്കില്‍ ഞാന്‍ തകര്‍ന്നു പോകുമായിരുന്നു ശ്രീജിത്ത്‌ രവി ഒരു സിനിമ പ്രസിദ്ധീകരണത്തിനു നല്‍കിയ അഭിമുഖത്തില്‍ വെളിപ്പെടുത്തുന്നു. ഏറ്റവും കടപ്പാട് ഭാര്യയോടാണ്. അവള്‍ക്കു എന്നെ ഉപേക്ഷിച്ചു പോകാമായിരുന്നു. എന്നാല്‍ എന്‍റെ പ്രതിസന്ധി ഘട്ടങ്ങളില്‍ അവള്‍ എനിക്കൊപ്പം നിന്നു ശ്രീജിത്ത്‌ പറയുന്നു. അവള്‍ എന്നോടൊപ്പമുള്ള ജീവിതം വേണ്ടെന്നു പറഞ്ഞിരുന്നെങ്കില്‍ ഞാനാകെ തളര്‍ന്നു പോകുമായിരുന്നു. ഈശ്വരനില്‍ വിശ്വാസം അല്‍പം കുറവായിരുന്നു എന്നാല്‍ തനിക്ക് ഇപ്പോള്‍ ഈശ്വര വിശ്വാസം കൂടിയിട്ടുണ്ടെന്നും ശ്രീജിത്ത്‌ വ്യക്തമാക്കി.

shortlink

Post Your Comments


Back to top button