മുംബൈയില്‍ സുഹൃത്തുക്കള്‍ക്കായി പ്രത്യേകം ഷോ കണ്ടിറങ്ങിയ മലയാളത്തിന്‍റെ സ്വന്തം നരസിംഹം പുലിമുരുകനെക്കുറിച്ച് മനസ്സ് തുറക്കുകയുണ്ടായി. മനുഷ്യനും മൃഗവും തമ്മിലുള്ള പകയുടെ കഥ പറയുന്ന സിനിമകള്‍ വളരെ വിരളമാണെന്നും,ലോക സിനിമയില്‍ തന്നെ മൂന്നോ നാലോ സിനിമകള്‍ മാത്രമാണ് ഉള്ളതെന്നും മലയാളത്തിന്റെ പ്രിയനടന്‍ മോഹന്‍ലാല്‍ പറയുന്നു. പുലിമുരുകനിലും വലിയ ആക്ഷന്‍ രംഗങ്ങള്‍ ചെയ്യാന്‍ ആഗ്രഹമുണ്ടെന്നും മോഹന്‍ലാല്‍ വ്യക്തമാക്കി.
മനുഷ്യനും മൃഗവും തമ്മിലുള്ള പകയുടെ കഥ പറയുന്ന സിനിമകള്‍ പൊതുവെ കുറവാണ്. അതില്‍ത്തന്നെ പുലി എതിരാളിയായി വരുന്ന സിനിമകള്‍ ഏറെ വിരളവും. ലോകത്ത് തന്നെ മൂന്നോ നാലോ സിനിമകളേയുള്ളൂ അത്തരത്തിലുള്ളത്. പുലിമുരുകനിലെ ആക്ഷന്‍ രംഗങ്ങള്‍ ഗംഭീരമാണെന്നാണ് പ്രേക്ഷകര്‍ പറയുന്നത്. ഇത്തരത്തിലുള്ള സംഘട്ടനരംഗങ്ങള്‍ ചെയ്യാന്‍ ഇപ്പോഴാണ് അവസരം ലഭിക്കുന്നത്. ഇതിലും വലിയ ആക്ഷന്‍ രംഗങ്ങള്‍ ചെയ്യാന്‍ ആഗ്രഹമുണ്ട്. അത്തരം അവസരങ്ങള്‍ കിട്ടാന്‍ പ്രാര്‍ഥിക്കുന്നു. ആക്ഷന്‍ രംഗങ്ങളുടെ ക്രെഡിറ്റ് മുഴുവന്‍ പീറ്റര്‍ ഹെയ്‌നിനാണ്. പുലിയുടെ ചലനങ്ങളും കാര്യങ്ങളുമൊക്കെ മനസിലാക്കാന്‍ ഒരുപാട് കഷ്ടപ്പെട്ടിട്ടുണ്ട്.
എന്തായാലും മലയാളത്തിന്റെ ലാലേട്ടന്‍ പുലിമുരുകനായി അവതരിച്ചത് പ്രേക്ഷകസമൂഹം ഇരുകയ്യും നീട്ടിയാണ് സ്വീകരിച്ചത്.
കുടുംബ പ്രേക്ഷകര്‍ ഉള്ളപ്പടെയുള്ളവരുടെ തിരക്ക്മൂലം മിക്ക തീയേറ്ററുകളിലും രാത്രി പന്ത്രണ്ട് മണിക്ക് പുലിമുരുകന്‍ സ്പെഷ്യല്‍ പ്രദര്‍ശനം നടക്കുന്നുണ്ട്.
Post Your Comments