ഡോക്ടര്‍ ബിജു സംവിധാനം ചെയ്ത ‘പേരറിയാത്തവര്‍’ എന്ന ചിത്രത്തിലൂടെ ദേശീയതലത്തില്‍ ശ്രദ്ധിക്കപ്പെട്ട താരമാണ് സുരാജ് വെഞ്ഞാറമൂട്. മിമിക്രി രംഗത്ത് നിന്ന് സിനിമയിലെത്തിയ സുരാജ് ഹാസ്യവേഷങ്ങളിലൂടെയാണ് ശ്രദ്ധിക്കപെട്ടു തുടങ്ങുന്നത്. പിന്നീട് ഹാസ്യത്തിലൂടെ മാത്രം ഒതുങ്ങി പോകാതെ സുരാജ് ഗൗരവമേറിയ കാമ്പുള്ള കഥാപാത്രങ്ങളെയും അഭിനയിച്ചു ഫലിപ്പിച്ചു കയ്യടി നേടി. ‘പേരറിയാത്തവര്‍’ എന്ന ചിത്രം ആദ്ദേഹത്തിന്റെ കരിയറിലെ പൊന്‍തൂവലായി മാറി. ദേശീയ അവാര്‍ഡ് വേദിയില്‍ ശരിക്കും വിയര്‍ത്തു നിന്ന അനുഭവത്തെക്കുറിച്ച് സുരാജ് പങ്കിടുകയാണ്. വേദിയിലെത്തുന്ന എല്ലാവരും ഇംഗ്ലീഷിലും ഹിന്ദിയിലുമാണ് സംസാരിക്കുന്നത് . അങ്ങനെയൊരു വേദിയില്‍ മലയാളം പറയാന്‍ മടി തോന്നിനില്ക്കുന്ന അവസരത്തിലാണ് ചടങ്ങുമായി ബന്ധപ്പെട്ട ഒരു ഡല്‍ഹി മലയാളി എന്നെ വന്നു പരിചയപ്പെട്ടത്. താങ്കള്‍ ധൈര്യമായി മലയാളത്തില്‍ തന്നെ സംസാരിക്കൂ നിങ്ങള്‍ക്ക് അവാര്‍ഡ് കിട്ടിയത് മലയാളം സിനിമക്കല്ലേ അപ്പോള്‍ ആ ഭാഷയില്‍ തന്നെ സംസാരിക്കൂ. അയാള്‍ എനിക്ക് ധൈര്യംപകര്‍ന്നു സുരാജ് പറയുന്നു.
Post Your Comments