ഡോക്ടര്‍മാരേക്കാള്‍ മനുഷ്യജീവന്റെ വില മനസിലാക്കുന്നവരാണ് പട്ടാളക്കാരെന്നു മേജര്‍ രവി. എല്ലാ ഡോക്ടര്‍മാരുടെയും കാര്യമല്ല താന്‍ പറയുന്നതെന്നും നല്ല ഡോക്ടര്‍മാര്‍ അനേകമുണ്ടെന്നും മേജര്‍ രവി പറയുന്നു. ഏതൊരു പ്രൊഫഷനിലായലും എട്ടു മണിക്കൂറില്‍ കൂടുതല്‍ ജോലി ചെയ്യിപ്പിച്ചു എന്നറിഞ്ഞാല്‍ അപ്പോള്‍ മനുഷ്യാവാകാശ പ്രവര്‍ത്തകര്‍ ഇറങ്ങും. പട്ടാളക്കാരും മനുഷ്യന്മാരാണ് ഞങ്ങള്‍ക്ക് എന്താ മനുഷ്യാവകാശമില്ലേ? മേജര്‍ രവി ചോദിക്കുന്നു. ഒരു ഡോക്ടര്‍ അയാളുടെ ജോലി സമയം കഴിഞ്ഞു വര്‍ക്ക് ചെയ്യാന്‍ തയ്യാറാകില്ല.അത്യാവശ്യ ഘട്ടമായാല്‍ പോലും ഇന്നത്തെ സമയം കഴിഞ്ഞു ഇനി നാളെയെ പറ്റുള്ളൂ എന്ന് പറയുന്ന ഡോക്ടര്‍മാരാണ് കൂടുതലും. പക്ഷേ ഒരു പട്ടാളക്കാരന് ഒരിക്കലും അങ്ങനെ പെരുമാറില്ല, മനുഷ്യജീവന്റെ വില എത്രത്തോളം വിലപ്പെട്ടതാണെന്ന് വളരെ നന്നായി അറിയാവുന്നവരാണ് പട്ടാളക്കാര്‍, ഒരു ടിവി ചാനലിനു നല്കിയ അഭിമുഖത്തില്‍ മേജര്‍ രവി പറയുന്നു.
Post Your Comments