മഹേഷിന്റെ പ്രതികാരത്തിനു ശേഷം ദിലീഷ് പോത്തന് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിലേക്ക് നായികയെ തേടുന്നു. തിരക്കഥ പൂര്‍ത്തിയായ ചിത്രത്തില്‍ നായികകൂടിയായാല് ഉടന്‍ ചിത്രീകരണം തുടങ്ങുമെന്ന് സംവിധായകന് പറയുന്നു. 25-30 വയസ്സിനിടയിലുള്ള പെണ്‍കുട്ടികളെയാണ് ചിത്രത്തിലേക്ക് ആവശ്യം. കാഴ്ചയേക്കാള്‍ അഭിനയത്തിനാണ് പ്രാധാന്യം. മുന്‍പരിചയം ആവശ്യമില്ല. കാഴ്ചയില്‍ സാധാരണത്വം തോന്നുന്ന പെണ്മുഖങ്ങള്ക്കാണ് മുന്‍ഗണന.സ്ക്രീന്‍ ടെസ്റ്റ് അനുസരിച്ചായിരിക്കും കാസ്റ്റിംഗ്.
Post Your Comments