General

അഭയാര്‍ത്ഥികളെ അപമാനിച്ച പ്രിയങ്ക ചോപ്രക്കെതിരെ പ്രതിഷേധം

ബോളിവുഡ് താരം പ്രിയങ്കയിപ്പോള്‍ ബോളിവുഡില്‍ മാത്രമല്ല തിളങ്ങി നില്‍ക്കുന്നത്. ഒരു അന്തരാഷ്ട്ര താരമെന്ന നിലയിലാണ് പ്രിയങ്കയുടെ ഇപ്പോഴത്തെ പ്രശസ്തി. അന്താരാഷ്ട്ര മാഗസിനുകളുടെ കവര്‍ പേജുകളിലും അമേരിക്കന്‍ സീരിയലുകളിലുമൊക്കെ നിറഞ്ഞു നില്‍ക്കുകയാണ് താരം. എന്നാല്‍ പ്രിയങ്കയിപ്പോള്‍ ഒരു വിവാദത്തിലകപ്പെട്ടിരിക്കുകയാണ്. കോണ്ടേ നാസ്റ്റ് ട്രാവലര്‍ മാഗസിന്റെ കവര്‍ ഫോട്ടോയില്‍ പ്രിയങ്ക അണിഞ്ഞിരിക്കുന്ന ടീ ഷര്‍ട്ടിലെ എഴുത്താണ് വിവാദത്തിനു തിരികൊളുത്തിയത്. റെഫ്യൂജി, ഇമിഗ്രന്റ്, ഔട്ട്‌സൈഡര്‍, ട്രാവലര്‍ എന്നിങ്ങനെ എഴുതിയിരിക്കുന്നതില്‍ ട്രാവലര്‍ എന്നതൊഴിച്ച് ബാക്കിയെല്ലാം പ്രിയങ്ക ചുവന്ന മഷി കൊണ്ട് വെട്ടിയിരിക്കുകയാണ്. അഭയാര്‍ത്ഥികളെയും, കുടിയേറ്റക്കാരെയും അപമാനിച്ചുവെന്നതാണ് പ്രിയങ്കയ്ക്ക് എതിരെയുള്ള പരാതി. ഞാന്‍ ഒരു യാത്രക്കാരി മാത്രമാണ് എന്ന് കാണിക്കാന്‍ വേണ്ടിയായിരുന്നു അങ്ങനെ ചെയ്തതെന്നാണ് പ്രിയങ്കയുടെ മറുപടി. സിറിയയില്‍ നിന്നും മറ്റും പലായനം ചെയ്യുന്ന ജനങ്ങളുടെ ദുരിതം ലോകം മുഴുവന്‍ നിറഞ്ഞു നില്‍ക്കുമ്പോള്‍ ഇത്തരത്തിലുള്ള പ്രിയങ്കയുടെ പ്രവര്‍ത്തിയോട് തീരെ യോജിക്കാന്‍ കഴിയില്ലായെന്നും ഇവര്‍ പറയുന്നു. എന്നാല്‍ ഇതിനെതിരെ മാഗസിന്‍റെ വിശദീകരണം ഇങ്ങനെയായിരുന്നു. അഭയാര്‍ത്ഥികളെ വിമര്‍ശിക്കുകയല്ല പകരം അവര്‍ക്ക് പിന്തുണ നല്‍കുകയാണ് ചെയ്തതെന്നും, പലായനം ചെയ്യുന്നവരോട് ഹൃദയശൂന്യമായി പെരുമാറുന്നതുമാണ് ഞങ്ങള്‍ തുറന്നുകാട്ടാന്‍ ശ്രമിച്ചതെന്നും മാഗസിന്‍ പറയുന്നു.

shortlink

Related Articles

Post Your Comments


Back to top button