കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പില്‍ സിനിമാ താരങ്ങളുടെ സാന്നിദ്ധ്യം ശ്രദ്ധേയമായിരുന്നു അതില്‍ ആദ്യം ഉയര്‍ന്നു കേട്ട പേരായിരുന്നു കെ.പി.എ.സി ലളിതയുടേത്. വടക്കാഞ്ചേരി മണ്ഡലത്തില്‍ ഇടതുപക്ഷ സ്ഥാനാര്‍ഥിയായി കെ.പി.എ.സി ലളിത മത്സരിക്കുമെന്നായിരുന്നു ആദ്യ സൂചന എന്നാല്‍ പിന്നീട് ഞാന്‍ മത്സരിക്കാനില്ലായെന്നു കെ.പി.എ.സി ലളിത തന്നെ വ്യക്തമാക്കി. പലരും കെ.പി.എ.സി ലളിതയെ പറഞ്ഞു പിന്തിരിപ്പിച്ചതായും വാര്‍ത്തകള്‍ വന്നിരുന്നു അതില്‍ ഡബ്ബിംഗ് ആര്‍ട്ടിസ്റ്റ് ഭാഗ്യ ലക്ഷ്മിയുടെ പേരും ഉണ്ടായിരുന്നു. ഇതുമായി ബന്ധപെട്ടു ഭാഗ്യലക്ഷ്മി ഒരു ചാനലിനു നല്കിയ അഭിമുഖ സംഭാഷണത്തില്‍ പ്രതികരിക്കുകയുണ്ടായി
ഞാന്‍ ലളിത ചേച്ചിയോട് തെരഞ്ഞെടുപ്പില്‍ മത്സരിക്കണ്ട എന്ന് പറഞ്ഞിരുന്നു. രാഷ്ട്രീയ പ്രവര്‍ത്തനം എന്നാല്‍ വളരെ ബുദ്ധിമുട്ടേറിയ ജോലിയാണ് . രാഷ്ട്രീയം ലളിത ചേച്ചിയെ പോലെ ഒരു കലാകാരിക്ക് ചേരുന്ന ഒന്നായി തോന്നിയില്ല അതുകൊണ്ടാണ് ലളിത ചേച്ചിയോട് വളരെ സ്വാതന്ത്ര്യത്തോടെ അത്തരമൊരു അഭിപ്രായം ഞാന്‍ തുറന്നു പറഞ്ഞത് ഭാഗ്യലക്ഷ്മി പറയുന്നു. ഇലക്ഷന് പ്രചരണം നടക്കുന്ന സമയത്ത് കേരളത്തില്‍ കനത്ത ചൂടായിരുന്നു ചേച്ചിയുടെ ആരോഗ്യസ്ഥിതി വച്ച് ആ കനത്ത ചൂടിലേക്ക് ഇറങ്ങിയാല്‍ അതൊക്കെ വല്ലാതെ ചേച്ചിയുടെ ആരോഗ്യ പ്രശ്നങ്ങളെ ബാധിക്കും.
മുകേഷ് എന്ന നടനെ പോലെയല്ല ലളിത ചേച്ചി. മുകേഷ് ഇലക്ഷനില്‍ മത്സരിക്കുന്നത് കൊണ്ട് കുറ്റം പറയാനാകില്ല .മുകേഷിന് രാഷ്ട്രീയത്തില്‍ തിളങ്ങാനാകും രാഷ്ട്രീയപരമായ കാര്യങ്ങളൊക്കെ തന്ത്രപൂര്‍വ്വം കൈകാര്യം ചെയ്യാന്‍ അറിയാവുന്ന വ്യക്തിയുമാണ്. ആരൊക്കെ എന്ത് പറഞ്ഞു വിമര്‍ശിച്ചാലും മുകേഷ് അതൊരു തമാശയായി കാണും അതിനു അപ്പോള്‍ തന്നെ തമാശരൂപേണ മറുപടിയും നല്‍കും ഒന്നിലും തളര്‍ന്നു പോകില്ല പക്ഷേ ചില സ്ത്രീകള്‍ അങ്ങനെയല്ല വളരെ സെന്സിറ്റിവ് ആയിരിക്കും. ആരെങ്കിലും ഒന്ന് വിമര്‍ശിച്ചാല്‍ അതൊക്കെ വളരെ സീരിയസ്സായി എടുക്കും അതൊന്നും രാഷ്ട്രീയത്തിന് ചേരുന്നതല്ല . മുകേഷിനെ പോലയുള്ള ഒരാളൊക്കെ വീണാലും നാല് കാലില്‍ തന്നെ വീണോളുമെന്നും ഭാഗ്യലക്ഷ്മി ചിരിയോടെ പറയുന്നു. ലളിത ചേച്ചിക്ക് തീരെ യോജിക്കാത്ത ഒന്നായി തോന്നിയത് കൊണ്ടാണ് ഞാന്‍ അങ്ങനെ ഒരു അഭിപ്രായം പറഞ്ഞതെന്നും അങ്ങനെ പറഞ്ഞത് കൊണ്ട് ചേച്ചിക്ക് ഇപ്പോള്‍ എന്നോട് ദേഷ്യമുണ്ടാകുമോ? എന്നൊന്നും എനിക്കറിയില്ലായെന്നും ഭാഗ്യലക്ഷ്മി തുറന്നു പറയുന്നു.
Post Your Comments