Uncategorized

‘മോഹന്‍ലാല്‍യുഗം അവസാനിക്കുന്നില്ല’ മോഹന്‍ലാലിന്‍റെ മുരുകാവതാരം മലയാള സിനിമയിലെ സര്‍വ്വ കളക്ഷന്‍ റെക്കോര്‍ഡുകളും തിരുത്തിക്കുറിക്കുമെന്ന് പ്രവചനം

മലയാള സിനിമയില്‍ പുലിമുരുകന്‍ ചരിത്രമാകുകയാണ്. മോഹന്‍ലാലിന്റെ മുരുകാവതാരം കാണാന്‍ തീയേറ്ററുകളിലേക്ക് ജനം ഒഴുകുകയാണ്. ആദ്യ ദിവസത്തോടെ തന്നെ ചിത്രത്തിന് റെക്കോര്‍ഡ് കളക്ഷനാണ് ലഭിച്ചത്.
മീശപിരിച്ചും,മുണ്ടുമടക്കികുത്തിയുമൊക്കെ പ്രേക്ഷകര്‍ക്ക്‌ ആവേശമാകുന്ന ലാല്‍ നടനം വര്‍ഷങ്ങള്‍ക്കിപ്പുറം തിരികെയെത്തുമ്പോള്‍ മലയാളികള്‍ എങ്ങനെ ആഘോഷിക്കാതിരിക്കും?. അന്യഭാഷ നടന്മാര്‍ക്ക് പകരം വയ്ക്കാന്‍ നമുക്ക് ഈ ഒരൊറ്റ നടന്‍ പോരേ?. 56-ആം വയസ്സിലും വളരെ വഴക്കത്തോടെ ആക്ഷന്‍ രംഗങ്ങള്‍ അഭിനയിച്ചു ഫലിപ്പിക്കുന്ന മറ്റൊരു നടനുണ്ടാകുമോ?. മോഹന്‍ലാല്‍ എന്ന നടന്‍ സ്ക്രീനില്‍ നിന്ന് തീയേറ്ററിലേക്ക് പകര്‍ന്നു നല്‍കുന്ന ആവേശം അത്രത്തോളം വലുതാണ്‌. മലയാള സിനിമയില്‍ മോഹന്‍ലാലിന്‍റെയും, മമ്മൂട്ടിയുടെയുമൊക്കെ അവസാന കാലഘട്ടമാണ് ഇതെന്ന് പറയുമ്പോഴും മോഹന്‍ലാലിന്റെ യുഗം ശരിക്കും അവസാനിക്കുന്നുണ്ടോ?. കൂടുതല്‍ ഊര്‍ജ്ജസ്വലനായി അയാള്‍ മലയാള സിനിമയില്‍ വീണ്ടുമങ്ങനെ വിരിഞ്ഞു നില്‍ക്കുകയല്ലേ. മോഹന്‍ലാല്‍ എന്ന നടനെ ഇനിയും എത്രയോ സംവിധായകര്‍ക്ക് വേണ്ടപോലെ മലയാള സിനിമയില്‍ ഉപയോഗപ്പെടുത്താം. അയാളിലെ അഭിനയം അത്രത്തോളം ഭംഗിയുള്ളതാണ്. യുവതാരങ്ങള്‍ മലയാള സിനിമയിലേക്ക് ഇരച്ചു കയറി വരുംമ്പോഴും മോഹന്‍ലാല്‍ എന്ന നടന്‍റെ കരിയറിന് ഒരിക്കലും ഇളക്കം തട്ടില്ല. 56 എന്നല്ല അറുപതിലും എഴുപതിലുമൊക്കെ ആയാളിങ്ങനെ ഇനിയും വിസ്മയമായേക്കാം.
മലയാള സിനിമയുടെ സര്‍വ്വകാല കളക്ഷന്‍ റെക്കോര്‍ഡുകളും പുലിമുരുകന്‍ പിഴുതെറിഞ്ഞേക്കാം. ജനത്തിരക്ക് മൂലം പുലിമുരുകന്‍ മിക്ക തീയേറ്ററുകളിലും സ്പെഷ്യല്‍ ഷോ കളിക്കുകയാണ്. രാത്രി പന്ത്രണ്ടു മണിക്ക് പോലും പുലിമുരുകന്‍ വേട്ട നടക്കുകയാണ് തീയേറ്ററുകളില്‍. പുലിമുരുകന്‍ എന്ന ചിത്രം ഒരു പ്രേക്ഷകനെ പോലും കഥാപരമായി സ്പര്‍ശിക്കുന്നില്ല. അത് കണ്ടിറങ്ങിയവര്‍ പറയുന്നുമുണ്ട്. പിന്നെ എന്ത് കൊണ്ടാണ് ഒരു സൂചി പോലും വീഴാത്ത രീതിയിലെ ജനത്തിരക്ക് പുലിമുരുകന്‍ കാണുന്ന തീയേറ്ററില്‍ കാണുന്നതെന്ന് ചോദിച്ചാല്‍ ഒറ്റ ഉത്തരമേയുള്ളൂ, അവിടെ മുരുകനായി അവതരിച്ചിരിക്കുന്നത് മലയാളത്തിന്റെ സ്വന്തം മോഹന്‍ലാലാണ്. ലാലിന്റെ അഭിനയ വിസ്മയം ആഘോഷമാക്കാന്‍ എത്തുന്നതാണവര്‍. 56 വയസ്സിലും ആക്ഷന്‍ രംഗങ്ങള്‍ ഇത്ര മികവോടെ അവതരിപ്പിക്കുന്ന ലാലേട്ടനെയല്ലാതെ പിന്നെ ആരെയാണ് ഞങ്ങള്‍ ആ താരസിംഹസനത്തിലേക്ക് പിടിച്ചിരുത്തേണ്ടത്. പ്രേക്ഷകര്‍ പലയാവര്‍ത്തി പറയുന്നു, ഇല്ല താങ്കള്‍ക്ക് ഇറങ്ങാന്‍ സമയമായിട്ടില്ല. ഇനിയും മലയാള സിനിമയില്‍ വിസ്മയങ്ങള്‍ രചിക്കാന്‍ ലാലേട്ടന് കഴിയും. ലാലേട്ടാ നിങ്ങളെ ചൂണ്ടി ഞങ്ങള്‍ അഭിമാനത്തോടെ പറയും നിങ്ങളൊരു അത്ഭുത പ്രതിഭാസമാണ്. മോഹന്‍ലാല്‍ യുഗം അവസാനിക്കുകയല്ല വീണ്ടും തുടരുകയാണ്. മലയാള സിനിമയിലേക്ക് അത്ഭുതങ്ങള്‍ സൃഷ്ടിക്കാന്‍ വന്നെത്തിയ പുലിമുരുകാ നിങ്ങള്‍ തന്നെ മലയാള സിനിമയുടെ താരരാജാവ്.

shortlink

Related Articles

Post Your Comments


Back to top button