ആദര്‍ശം മനസ്സില്‍ മാത്രം സൂക്ഷിക്കുന്ന അനേകംപേര്‍ പഠിക്കുന്ന കാലത്ത് ദൈവമില്ലായെന്നു പറഞ്ഞു നടക്കാറുണ്ടായിരുന്നു അവരൊക്കെ ഇപ്പോള്‍ എവിടെയാണെന്ന് ചോദിച്ചാല്‍ ശബരിമലയിലോ ഗുരുവയൂരോ ഉണ്ടാകുമെന്നാണ് മധു പറയുന്നത്. ഇങ്ങനെയൊക്കെ സംഭവിക്കുന്നതിന്റെ പ്രധാന കാരണം മനസ്സില്‍ സ്നേഹം ഇല്ലാത്തത് കൊണ്ടാണ് മധു വ്യക്തമാക്കുന്നു. ഇതൊക്കെ മറികടക്കണമെങ്കില്‍ രാജ്യസ്നേഹവും മനുഷ്യസ്നേഹവും വളര്‍ത്തിയെടുക്കണമെന്നും മധു പറയുന്നു. എ.ഐ.വൈ.എഫിന്‍റെ സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ചുള്ള പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. നമ്മള്‍ ആദരവ് നല്‍കുന്ന മിക്ക രാഷ്ട്രീയ നേതാക്കളും മനുഷ്യരോട് സ്നേഹമുള്ളവരാണ്, എന്തൊക്കെ വിപ്ലവം പറഞ്ഞാലും രാജ്യത്തിന് വേണ്ടി രക്തം തന്നെ ഒഴുക്കിയാലും ആത്യന്തികമായ ലക്‌ഷ്യം ജനനന്മ തന്നെയായിരിക്കണം മധു പറയുന്നു. രാഷ്ട്രീയ പ്രവര്‍ത്തകര്‍ക്ക് മനുഷ്യരോട് സ്നേഹം തോന്നുമ്പോഴാണ് അവന്‍ നല്ല രാഷ്ട്രീയ പ്രവര്‍ത്തകനായി മാറുന്നതെന്നും മധു കൂട്ടിച്ചേര്‍ത്തു.
Post Your Comments