കലാഭവന്‍ മണിയെ നായകനാക്കി തീരുമാനിച്ചിരുന്ന ചിത്രത്തിലാണ് ടിനി ടോം ഇപ്പോള്‍ അഭിനയിച്ചു കഴിഞ്ഞത്. ഇതില്‍ മണിക്ക് നിശ്ചയിച്ചിരുന്ന വേഷമാണ് ടിനി ടോം ചെയ്തു കഴിഞ്ഞത്. കലാഭവന്‍ മണിയെ വല്ലാതെ മോഹിപ്പിച്ചിരുന്ന ചിത്രമായിരുന്നു ഇതെന്നും ടിനി പറയുന്നു. ഷൂട്ടിംഗ് ആരഭിക്കുന്നതിനു മുന്‍പേ മണിയുടെ അനുഗ്രഹം വാങ്ങാന്‍ ടിനി ടോം മണിയുടെ അസ്ഥിത്തറയില്‍ എത്തിയിരുന്നു. ആ സമയം വലിയ ഒരു കാറ്റ് വീശി അത് തന്നെശരിക്കും ഞെട്ടിച്ചുവെന്നും മണി തന്നെ അനുഗ്രഹിച്ചതാണെന്നും ടിനി ടോം പറയുന്നു. ഒരിക്കലും മണിക്ക് പകരമാകില്ല താനെന്നും എല്ലാം നന്നായി വന്നിട്ടുണ്ടെങ്കില്‍ അത് അദ്ധേഹത്തിന്റെ അനുഗ്രഹം കൊണ്ട് മാത്രമാണെന്നും ടിനി ടോം വനിതയ്ക്ക് നല്കിയ അഭിമുഖത്തില്‍ പറയുന്നു.
Post Your Comments